സംരക്ഷ ഹോംസിന്റെ സാംപിൾ അപ്പാർട്ട്മെന്റ് ഉൽഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും മികച്ച ASSISTED LIVING DESTINATION ആയ സംരക്ഷ ഹോംസിന്റെ SAMPLE APARTMENT-ന്റെ ഉൽഘാടനവും, കൺസെപ്റ്റ് പ്രെസെന്റേഷനും എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ് നിർവഹിച്ചു. കോലഞ്ചേരി സംരക്ഷാ ഹാബിറ്റാറ്റിൽ ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. സഖറിയാ മാർ നിക്കോളാവോസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു.

മുതിർന്ന പൗരന്മാർക്ക് അവരുടെ ജീവിതത്തിന്റെ സുവർണ്ണകാലം ഉയർന്ന ജീവിത നിലവാരത്തിൽ ചെലവഴിക്കാൻ സാധ്യമായ ഈ റിട്ടയർമെന്റ് ഹോം കൺസെപ്റ്റാണ് സംരക്ഷ. സ്വന്തം അപ്പാർട്ട്മെന്റ് ഒരു റിട്ടയർമെന്റ് ഹോമായി മാറ്റി വിരമിക്കൽ ജീവിതം ആസ്വാദ്യകരമാക്കാൻ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ഈ പ്രോജക്റ്റ്. 45 1BHK/2BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ് ഇത്.

മുതിർന്നവർക്കായി രൂപകൽപ്പന ചെയ്ത ഒരു അപ്പാർട്ട്‌മെന്റ് പ്രോജക്ട് ആയതിനാൽ, ഒരു സാധാരണ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന എല്ലാ സൗകര്യങ്ങളും അതിൽ കൂടുതലും ഇവിടെ പ്രതീക്ഷിക്കാം.  പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണം ചിലപ്പോൾ ലളിതമായ ദൈനംദിന ജോലികൾ വരെ മുതിർന്നവർക്കു ബുദ്ധിമുട്ടാകുമ്പോൾ, അവരുടെ ആവശ്യത്തിനും ദിനചര്യയ്ക്കും അനുസൃതമായി വ്യക്തിഗത പരിചരണം ഉറപ്പു വരുത്തുന്നു ഇവിടെ. സമപ്രായക്കാർക്കൊപ്പമുള്ള സോഷ്യൽ ലൈഫ് ആണ് ഇവിടുത്തെ ഹൈ ലൈറ്റ്. മുതിർന്നവർക്ക് അവരുടെ പ്രായത്തിലുള്ളവരുമായി സംവദിക്കാനും ആശയവിനിമയം നടത്താനും സുഹൃത്തുക്കളെ നേടാനും കഴിയുന്ന ഒരു കമ്മ്യൂണിറ്റി ജീവിത അന്തരീക്ഷം ഇവിടെ ലഭിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ളതും നമ്മുടെ നാട്ടിൽ പുതിയതുമായ ഈ കൺസെപ്റ്റിന് ഇതിനാൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്‌ സംരക്ഷ ഹാബിറ്റാറ്റ് ഡയറക്‌ടർ ശ്രീ. റെജി എം ജേക്കബ് അറിയിച്ചു.

ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Call 09633769990 WhatsApp +91 96337 69990

prp

Related posts

Leave a Reply

*