കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണിതെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ ശ്രമം ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ തെളിവാണ് എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല എന്നതില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് മനസിലാക്കാന്‍ അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍ മതിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ ഈ കേരളാതല കൂട്ടുകെട്ടിനെ തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

The post കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണിതെന്ന് മുഖ്യമന്ത്രി

prp

Leave a Reply

*