മഹാലക്ഷ്മി മഞ്ജു തന്നെ, ദിലീപിന്റെ ഭാഗ്യദേവതയും

ജനപ്രിയനായകനാണ് ദിലീപ്. ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ദിലീപ് പ്രേക്ഷകരുടെ മനസിലേക്ക് വേഗത്തിലാണ് ചേക്കേറിയത്.

എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയലോകത്ത് എത്തുന്നത്. പിന്നീട് ചെറിയ ചെറിയ റോളുകളിലൂടെ ദിലീപ് വളരുകയായിരുന്നു.
1996ല്‍ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് മഞ്ജു-ദിലീപ് ജനപ്രിയ ജോഡിയായി മാറുന്നതും മലയാളം കണ്ടു. ജോക്കറിന് ശേഷം ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു.


ദിലീപ്-മഞ്ജു വിവാഹമോചനത്തോടെയാണ് ദിലീപിന് കഷ്ടകാലം തുടങ്ങിയതെന്നാണ് ചിലരുടെ കണ്ടുപിടിത്തം. കാവ്യയുമായുള്ള വിവാഹശേഷമാണ് കേസും ജയിലുമൊക്കെ ദിലീപിന്റെ ജീവിതത്തിലുണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ കാവ്യയോ ദിലീപോ ഇതുവരെ യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും നടത്തിയിട്ടില്ല. ഇരുവരും രണ്ട് മക്കളുമായി സന്തോഷമായി ജീവിക്കുകയാണ്. പക്ഷെ, നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വീണ്ടും പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

meenakshi-dileep-new-01

കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യത്തില്‍ ദിലിപീനെതിരെയുള്ള തെളിവുകള്‍ പുറത്ത് വിട്ടത്. ഇതോടെ നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമായി കഴിഞ്ഞു. ഇതിന് പിന്നാലെ ദിലീപിേെന്റതെന്ന് പറയുന്ന ശബ്ദറെക്കോര്‍ഡും പുറത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ചൂടുള്ള ചര്‍ച്ചാ വിഷയമായി നടിയെ ആക്രമിച്ച കേസ് എത്തുമ്ബോള്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് സത്യം എന്തെന്ന് അറിയുവാന്‍ കാത്തിരിക്കുന്നത്. ഏറെ ചര്‍ച്ചയായ മഞ്ജു-ദിലീപ് വിവാഹമോചനവും കാവ്യ-ദിലീപ് വിവാഹവുമെല്ലാം വീണ്ടും സോഷ്യല്‍ മീഡിയ നിറഞ്ഞോടുകയാണ്. മഞ്ജുവായിരുന്നു ദിലീപിന്റെ ഭാഗ്യമെന്നാണ് പലരും പറയുന്നത്.

prp

Leave a Reply

*