ബോക്സിങ് റിങ്ങില്‍ വിസ്മയിപ്പിക്കാന്‍ ഫര്‍ഹാന്‍ അക്തര്‍

ഫര്‍ഹാന്‍ അക്തര്‍ നായകനാകുന്ന പുതിയ ചിത്രമാണ് തൂഫാന്‍. സ്പോര്‍ട്സ് കാറ്റഗറിയില്‍ പെട്ട ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫര്‍ഹാന്‍ അക്തര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍ ബോക്സിങ് താരമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട തൂഫാന്റെ ട്രെയിലര്‍ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോക്സിങ് റിങ്ങില്‍ വിസ്മയിപ്പിക്കുന്ന ഫര്‍ഹാന്‍ അക്തറിനെയും ട്രെയിലല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും. അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടെ ഫര്‍ഹാന്‍ അക്തറിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു.

prp

Leave a Reply

*