‘കാണാന്‍ ബന്ധുക്കള്‍ വരുന്നില്ല, അക്ഷരാഭ്യാസമില്ലാത്തതിനാല്‍ ഒന്നും വായിക്കാനും കഴിയുന്നില്ല’: ജയിലറയ്‌ക്കുള്ളിലെ ഇരുട്ടില്‍ അലമുറയിട്ട് കനയ്യ ലാല്‍ കൊലക്കേസ് പ്രതികള്‍; ‘ധൈര്യമെല്ലാം ചോര്‍ന്ന് പോയോ?’ എന്ന് പരിഹാസം- Kanhaiya Lal murderers cry in jail

ജയ്പൂര്‍: മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കനയ്യ ലാല്‍ എന്ന നിസ്സഹായനായ തയ്യല്‍ തൊഴിലാളിയെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റിയാസും ഗോസ് മുഹമ്മദും ജയിലിനുള്ളില്‍ അനുഭവിക്കുന്നത് കടുത്ത ഏകാന്തതയെന്ന് റിപ്പോര്‍ട്ട്.

പലപ്പോഴും ജയിലിനുള്ളില്‍ ഇവര്‍ അകാരണമായി അലറിക്കരയുന്നതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാനിലെ ഉന്നത സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ജയിലിനുള്ളിലാണ് റിയാസിനെയും ഗോസ് മുഹമ്മദിനെയും പാര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് 7 പ്രതികളും ജയിലിനുള്ളിലാണ്. ജയിലിനുള്ളില്‍ പ്രതികള്‍ക്ക് വായിക്കാന്‍ മഹാന്മാരുടെ ജീവചരിത്രങ്ങള്‍ നല്‍കുന്നുണ്ട്. റിയാസിന് അക്ഷരാഭ്യാസമില്ലാത്തതിനാല്‍, മറ്റൊരു തടവുകാരനാണ് പുസ്തകങ്ങള്‍ വായിച്ച്‌ കൊടുക്കുന്നത്.

കനയ്യ ലാല്‍ കൊലക്കേസിലെ 9 പ്രതികളേയും വെവ്വേറെ ജയിലറകളില്‍ ഒറ്റയ്‌ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി ദിവസവും ഒരു മണിക്കൂര്‍ വീതം മാത്രമാണ് ഇവരെ പകല്‍ വെളിച്ചത്തില്‍ ഇറക്കുന്നത്.

റിയാസിനേയും ഗോസ് മുഹമ്മദിനേയും കാണാന്‍ ഇതുവരെയും ബന്ധുക്കളാരും വന്നിട്ടില്ല. ചോദ്യം ചെയ്യാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ മാത്രമാണ് എത്തുന്നത്. ഭാര്യമാരെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ പലപ്പോഴും പൊട്ടിക്കരയാറുണ്ടെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭക്ഷണം കഴിക്കാതെ ഇരുന്ന് കരയുന്ന പ്രതികളെ സഹതടവുകാര്‍ പരിഹസിക്കുന്നതും പതിവാണ്. ജന്നത്തിന് വേണ്ടി നിസ്സഹായനും നിരായുധനുമായ ഒരു മനുഷ്യനെ ജീവനോടെ കഴുത്തറുത്ത ശേഷം വീഡിയോയില്‍ വീരന്മാരായി ചമഞ്ഞവരുടെ ധൈര്യമെല്ലാം ഇപ്പോള്‍ ചോര്‍ന്ന് പോയോ എന്നാണ് ഇവരോട് ചിലര്‍ ചോദിക്കുന്നത്.

prp

Leave a Reply

*