കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്ന് ത​രൂ​ര്‍

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​ര്‍.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നാ​ണ് ത​രൂ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം ചൂ​ണ്ടിക്കാട്ടി ത​രൂ​ര്‍ പാ​ര്‍​ട്ടി​ക്ക് പ​രാ​തി ന​ല്‍​കി. യു​പി​യി​ല്‍ വോ​ട്ട് ചെ​യ്യാ​ത്ത​വ​രു​ടെ പേ​രി​ല്‍ മ​റ്റു​ള്ള​വ​ര്‍ വോ​ട്ട് ചെ​യ്തെ​ന്നാ​ണ് പ്രധാന പ​രാ​തി. തെ​ലു​ങ്കാ​ന​യി​ലും ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് ത​രൂ​ര്‍ പ​റ​യു​ന്നു.

വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം ബാ​ല​റ്റ് പെ​ട്ടി​ക​ള്‍ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യി. പ​ല​വ​ര​ണാ​ധി​കാ​രി​ക​ളും ബാ​ല​റ്റ് പെ​ട്ടി വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യെ​ന്നും ത​രൂ​ര്‍‌ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ തോ​ല്‍​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി ത​രൂ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം എ​ടു​ത്ത​താ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​രി​ഹ​സി​ച്ചു.

prp

Leave a Reply

*