“ഇന്ത്യയെ പിണക്കരുത്” ; നേപ്പാളില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു; കെ.പി. ഒലി സര്‍ക്കാരിനെതിരെ പാര്‍ട്ടിയിലും ഭിന്നത

ന്യൂദല്‍ഹി: ചൈനയ്ക്ക് വേണ്ടി ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ആരംഭിച്ച കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിനെതിരെ നേപ്പാളില്‍ ജനരോഷം ശക്തമാകുന്നു. സുഹൃദ് രാജ്യമായ ഇന്ത്യയുമായി മനപ്പൂര്‍വ്വ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ നേപ്പാളിന്റെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുമ്ബോള്‍ യാതൊന്നും ചെയ്യാതിരിക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുവെന്നാണ് വിവരം. തിബറ്റിനോട് ചേര്‍ന്ന നേപ്പാളിന്റെ പത്ത് ഗ്രാമങ്ങള്‍ ചൈന ഇതിനകം കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ നേപ്പാളിലെ റുയി, തെയ്ഗ തുടങ്ങിയ ഗൂര്‍ഖാ ഗ്രാമങ്ങളടക്കമാണ് […]

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണം വേഗത്തിലാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണം വേഗത്തിലാക്കി ഇന്ത്യ. 32 റോഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വേഗത്തിലാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നില്‍ക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ആകെയുള്ള 73 റോഡുകളില്‍ സിപിഡബ്ല്യുഡി 12 റോഡും ബിആര്‍ഒ 61 റോഡുകളുമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ […]

ചൈനയുടെ കൈയ്യൂക്ക് ഇന്ത്യയോട് വേണ്ട; സുരക്ഷയുടെ കാര്യത്തില്‍ ഇളവില്ല, ആക്രമണം ഉണ്ടായാല്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്താനും മടിക്കില്ല

ന്യൂദല്‍ഹി : ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്‍കി. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ […]

പൂഞ്ചില്‍ പാക് സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കിര്‍ണി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പ്രദേശത്തേക്ക് പാക് സൈന്യം വെടിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഏതാവും ദിവസം മുമ്ബ് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറില്‍ പാക് സേന വെടിയുതിര്‍ത്തിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക്​ തിരിച്ചടി നല്‍കും -പാക്​ വിദേശകാര്യമന്ത്രി

ഇസ്​ലാമാബാദ്​: ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏത്​ ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശി. ഏതു തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാന്‍ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്​താനെ പ്രകോപിപ്പിക്കുകയാണ്​ ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയാണ്​. സംയമനം തുടരാന്‍ തന്നെയാണ്​ തീരുമാനം. എന്നാല്‍ ഇത്​ ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഷാ മഹ്​മൂദ്​ ഖുറേശി മുന്നറിയിപ്പു നല്‍കി.ബുധനാഴ്​ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചു വീഴ്​ത്തിയതായി പാകിസ്​താന്‍ അവകാശപ്പെട്ടിരുന്നു….

ചൈനയുടെ പ്രകോപനം; ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങളും

ഡെറാഡൂണ്‍ : ഇന്ത്യന്‍ അതിര്‍ത്തികളിലെ ചൈനയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി. ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു. ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതായി […]

കാ​ഷ്മീ​രി​ല്‍ പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. കു​പ്‌​വാ​ര ജി​ല്ല​യി​ലെ സോ​ഗ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സം​യു​ക്ത സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ANI✔@ANI Three newly recruited terrorists have been arrested by joint forces at Sogam of Kupwara district. Further investigation underway: Jammu and Kashmir Police 2,63210:15 AM – May 21, 2020Twitter Ads […]

കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ അനന്ത്‌നാഗ് ജില്ലിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകകര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ബിജ്‌ബെഹറയിലേക്ക് നീങ്ങിയ സുരക്ഷാസേനയ്ക്കു നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ANI✔@ANI #UPDATE Jammu & Kashmir Police: Two Lashkar-e-Taiba (LeT) terrorists have been killed in the operation. Arms and ammunition recovered. https://twitter.com/ANI/status/1230963102260154368 …ANI✔@ANIJammu & […]

പൗരത്വ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തു

പാറ്റ്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ പറഞ്ഞു. ഗയയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും രാകേഷ് കുമാര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരു പറഞ്ഞ് നക്‌സലുകള്‍ സാധാരണക്കാരുമായി കൂട്ടുകൂടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് പൊലീസ് ഓപ്പറേഷന്‍ തുടങ്ങിയത്. മുമ്ബ് ഇത്തരമൊരു കേസിലും ഇവര്‍ പിടിയിലായിരുന്നു. പൗരത്വ നിയമത്തിന് […]

യെമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

റിയാദ് : യെമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. യെമനില്‍ സൗദിയുടെ യുദ്ധവിമാനം ഹൂതികള്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം നടത്തിയത്. 12പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൗരന്മാരാണെന്നായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ വിമര്‍ശനം. യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സൗദിയുടെ വിമാനം തകര്‍ന്നു വീണത്. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ വെടിവെച്ചിട്ടത്. അതേസമയം സൗദിയുടെ […]