കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; മധ്യസ്ഥതയ്ക്കുള്ള യുഎന്‍ സെക്രട്ടറി നിര്‍ദേശം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നിര്‍ദേശം ഇന്ത്യ തള്ളി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന്‍ കൈയടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ അവര്‍ ഒഴിയുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്ന യുഎന്‍ സെക്രട്ടറി അന്റോണിയോ കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുണ്ടെങ്കില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ വിശദീകരിച്ചു. ഇന്ത്യയുടെ […]

ജമ്മുകശ്മീരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെയ്പ്; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നുഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിന് നേരെ ട്രക്കിലെത്തിയ നാലംഗ ഭീകരസംഘമാണ് വെടിയുതിര്‍ത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നുവെടിവെപ്പ്. ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ മറ്റ് ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ […]

കാ​ഷ്മീ​രി​ലെ താം​ഗ്ധ​റില്‍ മ​ഞ്ഞി​ടി​ച്ചി​ല്‍; മൂ​ന്ന് സൈ​നി​ക​രെ കാ​ണാ​താ​യി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ താം​ഗ്ധ​റി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ മൂ​ന്ന് സൈ​നി​ക​രെ കാ​ണാ​താ​യി. ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലുള്ള താം​ഗ്ധ​ര്‍ സൈ​നി​ക പോ​സ്റ്റി​ലാ​ണ് മ​ഞ്ഞി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ അകപ്പെട്ട ഒ​രു സൈ​നി​ക​നെ ര​ക്ഷി​ക്കാ​നാ​യി. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തുടരു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ള്‍​ക്കി​ടെ നി​ര​വ​ധി സൈ​നി​ക​രാ​ണ് മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​ത്. courtsey content – news online

41 മാധ്യമപ്രവര്‍ത്തകരെ ഹൂതി വിമതര്‍ ബന്ദികളാക്കി

സന: യമനില്‍ നാല്‍പ്പത്തൊന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയിലകപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ഇന്‍റര്‍നാഷണലിന്‍റെ യമന്‍ കറസ്പോണ്ടന്‍റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്നിക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യാറുണ്ട്: മുശര്‍റഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെ സആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന്  സമ്മതിച്ച്‌ മുന്‍ പാക് പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുശര്‍റഫ് . പാകിസ്താന്‍ ടി.വി ചാനലായ എ.ആര്‍.വൈ ന്യൂസിന് ദുബൈയില്‍ വെച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ലശ്കറെ ത്വയിബ നേതാവ് ഹാഫിസ് സെയിദിന്‍റെ  ഏറ്റവും വലിയ ആരാധകനാണ് താന്‍. കാശ്മീര്‍ താഴ്വരയില്‍ ലഷ്കര്‍ തീവ്രവാദികള്‍ ഇപ്പോഴും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ലശ്കറും ജമാഅത്തു ദഅ്വയും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. താന്‍ പലപ്പോഴും ഹാഫിസ് […]

ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന്‍ ഖമര്‍ ജാവേദ് ബജ്വ

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും   അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാന്‍  പാകിസ്ഥാന്‍ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. അയല്‍ രാജ്യങ്ങളുമായുള്ള പാകിസ്താന്‍റെ  ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ അസ്ഥിരമാക്കുന്നതിനു  രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണ് ശത്രുക്കള്‍ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ  കറാച്ചിയെ […]

ബിഎസ്‌എഫ് ക്യാമ്പ് ആക്രമണം;ഭീകരര്‍ ലക്ഷ്യമിട്ടത് വീമാനത്താവളം???

ശ്രീനഗര്‍: ചൊവ്വാഴ്ച ബിഎസ്‌എഫ് ക്യാമ്പിനു  നേരെയുണ്ടായ  ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്‍റെയും ബിഎസ്‌എഫിന്‍റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം ബിഎസ്‌എഫ് കേന്ദ്രം ആക്രമിച്ചതെന്നാണ്  ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍  കൊല്ലപ്പെടുകയും  മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫ് സൈനികരുടെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നാണ് സൂചന. ജെയ്ഷെ  മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡ് എന്ന വിഭാഗമാണ്  ആക്രമണത്തിനു പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിആര്‍പിഎഫ് സുരക്ഷയൊരുക്കുന്ന ശ്രീനഗര്‍ വിമാനത്താവളം […]

അര്‍ജന്‍ സിംഗിന് രാജ്യത്തിന്‍റെ പ്രണാമം

ന്യൂഡല്‍ഹി: മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ് അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി. ഡല്‍ഹി ബ്രാര്‍ ചത്വരത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി എന്നിവരും കര-വ്യോമ-നാവിക സേനാ മേധാവികളും പങ്കെടുത്തു ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നാണ്അര്‍ജന്‍ സിംഗ് അന്തരിച്ചത്. അര്‍ജന്‍ സിംഗിനോടുള്ള ആദരസൂചകമായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെയും മന്ദിരങ്ങളിലെയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. 1965 ലെ […]

കശ്മീരില്‍ വീണ്ടും വെടിവയ്പ്; രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍:  കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന ചൊവ്വാഴ്ച മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഭികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്ത്യ തിരിച്ചടി തുടങ്ങി ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

  രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി തുടങ്ങി.