ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യാറുണ്ട്: മുശര്‍റഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെ സആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന്  സമ്മതിച്ച്‌ മുന്‍ പാക് പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുശര്‍റഫ് . പാകിസ്താന്‍ ടി.വി ചാനലായ എ.ആര്‍.വൈ ന്യൂസിന് ദുബൈയില്‍ വെച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ലശ്കറെ ത്വയിബ നേതാവ് ഹാഫിസ് സെയിദിന്‍റെ  ഏറ്റവും വലിയ ആരാധകനാണ് താന്‍. കാശ്മീര്‍ താഴ്വരയില്‍ ലഷ്കര്‍ തീവ്രവാദികള്‍ ഇപ്പോഴും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

ലശ്കറും ജമാഅത്തു ദഅ്വയും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. താന്‍ പലപ്പോഴും ഹാഫിസ് സെയിദിനെ കണ്ടിട്ടുണ്ട്  കശ്മീരില്‍ ലശ്കറെ ത്വയ്ബ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീരിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താനെപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ലശ്കറിനെ തീവ്രവാദികളാക്കി മാറ്റി. കശ്മീരിലെ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെന്നും മുശര്‍റഫ് അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ലെഷ്കറിനെ തീവ്രവാദികളാക്കി മാറ്റിയെന്നും മുഷറഫ് ആരോപിച്ചു.

 

 

prp

Related posts

Leave a Reply

*