ടൊവിനോ നായകനാകുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.  ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ , അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  ആഷിക് അബു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.

അമല്‍ നീരജദ് പ്രൊഡക്ഷനും  ഒപി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. റെക്‌സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കും. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും

prp

Related posts

Leave a Reply

*