മലയാളത്തിലെ സിനിമാസ്വാദകരെല്ലാം ഒരേ മനസോടെ കാത്തിരുന്ന ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ ‘മായാനദി’. സിനിമാറ്റിക് കഥ പറയാതെ തീര്‍ത്തും റിയല്‍ ആയ സംഭവങ്ങളും സംഭാഷണങ്ങളും ക്യാരക്റ്ററുകളും ഒരിക്കല്‍ പോലും തെല്ലും മുഷിപ്പിക്കാത്ത പരിചരണ ഗതികളുമായി കുറ്റമൊന്നും പറയാനില്ലാത്ത ഒരു മാന്ത്രികരചനയായിരുന്നു ചിത്രം. അരമണിക്കൂറോ അതിൽ താഴെയോ സമയം കൊണ്ട് ഒരു ഷോർട്ട് ഫിലിമായി പറഞ്ഞു തീരാവുന്ന കാര്യങ്ങളേ മായാനദിയിൽ ഉള്ളൂ. ഞെട്ടിക്കുന്ന കഥാഗതികളോ സിനിമാറ്റിക് ആയ മറ്റെന്തെങ്കിലും സംഗതികളോ ഇതില്‍ ഇല്ല. എന്നിട്ടും ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും […]
Tag: mayanadi
തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ‘മായാനദി’; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ടൊവിനോ
കൊച്ചി: ആഷിഖ് അബു ചിത്രം ‘മായാനദി’ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. തന്‍റെ ഫെയ്ബുക്ക് പേജിലൂടെയാണ് ടോവിനോ നന്ദി അറിയിച്ചത്. ഒട്ടേറെപേര്‍ സോഷ്യല്‍മീഡിയ വഴിയും പേഴ്സണല്‍ മെസേജുകള്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ തീയേറ്ററില്‍ പോയി കണ്ട് അഭിപ്രായങ്ങള്‍ പറയണമെന്ന് ടൊവിനോ പറയുന്നു. സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചവരോട് പരാതിയും വിരോധവുമില്ല. മായാനദി തീയേറ്റര്‍ അല്ലാതെ മറ്റൊരു മാധ്യമത്തിലൂടെയും കാണുമെന്ന് പറയുന്നു. അത് അവരുടെ ഇഷ്ടമാണ്. പക്ഷേ, […]
ടൊവിനോ നായകനാകുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്
ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ , അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഷിക് അബു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. അമല്‍ നീരജദ് പ്രൊഡക്ഷനും […]
പ്രണയത്തിന്‍റെ മധുരവുമായി ‘മായാനദി’ ക്രിസ്തുമസിനെത്തും
റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’ ക്രിസ്തുമസിന് പ്രേക്ഷകരുടെ മുന്നിലെക്കെത്തും. ആഷിഖ് അബുവും ടൊവീനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് . പുതിയ കാലത്തിന്‍റെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ടൊവിനോ നായകനാവുന്ന മായാനദിയില്‍ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്തന്‍, അപ്പു എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് […]
അമല്‍ നീരദ്-ആഷിക് അബു കൂട്ടുകെട്ടിന്‍റെ ”മായാനദി”
റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സി ഐ എ യ്ക്കു ശേഷം അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ […]




