റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സി ഐ എ യ്ക്കു ശേഷം അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. പുതുമുഖം ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു.
ചിത്രം നവംബര്‍ 1 നു തിയേറ്ററുകളില്‍ എത്തും.

