കഥ മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബു ചിത്രം വൈറസിന് സ്‌റ്റേ

കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശ ലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്‍റെതെന്ന് ഉദയ് ആനന്ദ് പറഞ്ഞു. അതേസമയം, ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ […]

മംമ്തയോട് സഹതാപം മാത്രം: പരിഹസിച്ച് ആഷിഖ് അബു

നടി മംമ്ത മോഹന്‍ദാസിനെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നടി മംമ്തയുടെ നിലപാടിനെതിരെയാണ് ആഷിഖ് പ്രതികരിച്ചത്. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിഖിന്‍റെ പരിഹാസം.സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്ത മോഹന്‍ദാസിന്‍റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ഇതിനു മറുപടിയുമായി റിമ കല്ലിങ്കല്‍ എത്തിയിരുന്നു.സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കല്‍ […]

അമല്‍ നീരദ്-ആഷിക് അബു കൂട്ടുകെട്ടിന്‍റെ ”മായാനദി”

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ  നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ  സി ഐ എ യ്ക്കു ശേഷം  അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ […]