അമരത്തിരിക്കാന്‍ ടോവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ വേണം…

ടൊവിനോ നായകനാകുന്ന ‘ആരവം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നായികയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. മഞ്ജുവാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതാണ് ഈ വിവരം.

മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അമരത്തിരിക്കാന്‍ ടോവിനോയുണ്ട്. അണിയത്തിരിക്കാന്‍ നായികയെ വേണം. വയസ്സ് 16നും 20നും ഇടയില്‍. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം മാര്‍ച്ച് 20ന് മുന്‍പായി ഈ കാണുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. aaravamheroine@gmail.com .

ജിത്തു അഷറഫ് ആണ് ആരവത്തിന്‍റെ സംവിധായകന്‍. ഒരു ദേശത്തിന്‍റെ താളം എന്ന ടാഗ്ലൈനോടു കൂടിയ ചിത്രം വള്ളം കളി പ്രമേയമാക്കുന്ന ഒരു സ്‌പോര്‍ട്‌സ് ചിത്രമാണെന്നാണ് സൂചന. ഹസീബ് ഹനീഫ് ആണ് നിര്‍മ്മാണം. ജോസഫ് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് ‘ആരവ’ത്തിനും തിരക്കഥയൊരുക്കുന്നത്.

prp

Related posts

Leave a Reply

*