പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി; ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

കോഴിക്കോട്: ( 06.10.2021) പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരനായ മകന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പൊലീസ്. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ശിക്ഷ. ഗ്യാസ് സ്റ്റൗവില്‍ സ്പൂണ്‍ ചൂടാക്കി തുടയില്‍വച്ച്‌ പൊള്ളിക്കുകയായിരുന്നു.

സംഭവമറിഞ്ഞ കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായത്. മുന്‍പും മാതാവ് കുട്ടിയെ മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു.

prp

Related posts

Leave a Reply

*