പിണറായി വിജയന്‍റെ കൊച്ചുമകന് വിദേശത്ത് കറങ്ങാന്‍ ഖജനാവില്‍ പണമുണ്ട്; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കാന്‍ പണമില്ലെന്ന് ധനവകുപ്പ്; അദ്ധ്യാപകര്‍ കോടതി കേറുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദേശയാത്രകള്‍ക്കും മറ്റും പണം അനുവദിക്കുന്ന ധനവകുപ്പിന് കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കാന്‍ പണമില്ല.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും പോഷക സമ്ബുഷ്ടവുമായ ഉച്ചഭക്ഷണം നല്‍കണം. ഇതിനായുള്ള ചെലവിന്റെ 60 ശതമാനവും വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നിട്ടും നിലവില്‍ നാമമാത്രമായ തുക വര്‍ദ്ധിപ്പിക്കാന്‍ സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് തയ്യാറാകുന്നില്ല. നിലവില്‍ 150 കുട്ടികള്‍ വരെയുള്ള സ്കൂളുകള്‍ക്ക് 8 രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് അനുവദിക്കുന്നത്. 150 നും 500 നും ഇടയില്‍ കുട്ടികളുള്ള സ്കൂളുകള്‍ക്ക് 7 രൂപയും അഞ്ഞൂറിലധികം കുട്ടികളുള്ള സ്കൂളുകള്‍ക്ക് 6 രൂപയുമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ 2 ദിവസം പാലും 1 ദിവസം മുട്ടയും നല്‍കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അടക്കം പാലിക്കേണ്ട സാഹചര്യത്തില്‍ നിലവിലെ തുക അപര്യാപ്തമാണെന്ന് വ്യക്തം. ഉടന്‍ തുക വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പദ്ധതി നിലക്കുമെന്ന ഘട്ടത്തിലും സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തുക വര്‍ദ്ധിപ്പിക്കാതെ ഒളിച്ചുകളിയ്ക്കുകയാണ്.

എത്ര രൂപ വര്‍ധിപ്പിച്ചാലും 60 % കേന്ദ്രമാണ് നല്‍കുന്നതെങ്കിലും സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുട്ടികളുടെ മിനിമം പോഷകാഹാര ആവശ്യങ്ങള്‍ക്കുള്ള തുകപോലും അനുവദിക്കാതെയാണ് സര്‍ക്കാരും സിപിഎമ്മും കുട്ടികള്‍ക്ക് എന്തുകൊണ്ട് നോണ്‍ വെജ്ജ് ഭക്ഷണം നല്‍കുന്നില്ലെന്ന് ചര്‍ച്ചകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് എന്നത് ഏറെ രസകരമാണ്. 2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തി. അതും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാഭ്യാസ വകുപ്പ് പലവട്ടം ശുപാര്‍ശ നല്‍കിയെങ്കിലും സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധി.

prp

Related posts

Leave a Reply

*