ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 105 രൂപ കടന്നു

കൊച്ചി: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയും ആണ് കൂട്ടിയത്.

prp

Related posts

Leave a Reply

*