സ്ഥിരമായി നിയമസഭയിലില്ല, പി.വി അന്‍വര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

സ്ഥിരമായി നിയമസഭ സമ്മേളനങ്ങളിലെത്താത്ത പി.വി അന്‍വര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം. എല്‍ ഡി എഫും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ബിസിനസ് നടത്താന്‍ അല്ല ജനങ്ങള്‍ തെരെഞ്ഞെടുത്തതെന്നും സഭയില്‍ ഹാജരാകാത്തതില്‍ സഭാ ചട്ടം പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

“പി വി അന്‍വര്‍ ജനപ്രതിനിയായി ഇരിക്കാന്‍ ആവില്ലെങ്കില്‍ രാജി വെക്കണം. സഭയിലെ അസാന്നിധ്യം, റൂള്‍സ് ഓഫ് പ്രൊസീഡര്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. ബിസിനസ് നടത്താന്‍ അല്ലല്ലോ ജനപ്രതിനിധി ആക്കിയത്? എല്‍ ഡി എഫും സര്‍ക്കാരും നിലപാട് വ്യക്തമാക്കണം. ആരോഗ്യ കാരണങ്ങളാല്‍ സഭയില്‍ ഹാജരായില്ലെങ്കില്‍ മനസിലാക്കാം. സഭാ നടപടി ചട്ടം പരിശോധിച്ചു തുടര്‍ നടപടി സ്വീകരിക്കും. “- വി ഡി സതീശന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

prp

Leave a Reply

*