റസ്റ്റ് ഹൗസില്‍ എത്തി മദ്യക്കുപ്പികള്‍ കണ്ടെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്;ഷോ കാണിക്കരുതെന്നും റോഡിലെ കുഴി അടക്കാനും ഉപദേശിച്ച്‌ സോഷ്യല്‍മീഡിയ (വീഡിയോ)

> കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി പിന്നീട് പറഞ്ഞു. മദ്യക്കുപ്പികള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, നിസാരമായ ഇത്തരം സംഭവങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്യുന്ന മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി. സംസ്ഥാനത്ത് മിക്ക റോഡുകളും നശിച്ചു കിടക്കുമ്ബോള്‍ അതൊന്നും […]

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി; ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

കോഴിക്കോട്: ( 06.10.2021) പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച്‌ മൂന്നാം ക്ലാസുകാരനായ മകന്റെ ശരീരത്തില്‍ മാതാവ് പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പൊലീസ്. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ശിക്ഷ. ഗ്യാസ് സ്റ്റൗവില്‍ സ്പൂണ്‍ ചൂടാക്കി തുടയില്‍വച്ച്‌ പൊള്ളിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ […]

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 105 രൂപ കടന്നു

കൊച്ചി: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് […]

മോന്‍സന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും- കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മോന്‍സന്‍ മാ​വു​ങ്ക​ലിന്റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും ആണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ആ​ധി​കാ​രി​ക രേ​ഖ​യെ​ന്ന പേ​രി​ല്‍ ചെ​മ്ബോ​ല നി​ര്‍​മി​ച്ച​ത് ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നെ​ന്ന് ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന നീ​ക്ക​മാ​ണ് ന​ട​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പുരാവസ്തു നല്‍കി വഞ്ചിച്ചതിന് മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇതോടെ മോന്‍സണെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. പുതിയ കേസ് കിളിമാനൂര്‍ […]

നഗരവികസനത്തിനുള്ള ഫണ്ട് മൂന്നിരട്ടിയാക്കി; ഈ നാല് ലക്ഷം കോടി രൂപ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും ലഭ്യമാക്കാന്‍: മോദി

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴുക്കുവെള്ളം ശുദ്ധീകരണം വര്‍ധിക്കുന്നതോടെ രാജ്യത്തെ നദികളും ശുദ്ധമാകുമെന്നും മോദി പറഞ്ഞു. സ്വച്ച്‌ ഭാരത് മിഷന്‍-അര്‍ബന്‍ 2.0 ഉം അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാസ്‌ഫോര്‍മേഷന്‍) 2.0 ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലെ 100 ശതമാനം കുടുംബങ്ങള്‍ക്കും വാട്ടര്‍ കണക്ഷനും അഴുക്കുചാല്‍ കണക്ഷനും നല്‍കും. അഴുക്ക് ശുദ്ധീകരണവും ശുദ്ധജലത്തിനും വേണ്ടിയുള്ള നിക്ഷേപം കൂട്ടുന്നകാര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏഴ് വര്‍ഷം മുന്‍പ് […]

സ്വപ്ന സുരേഷിനെ തേടി പോലീസ് നാടൊട്ടുക്ക് പാഞ്ഞപ്പോള്‍ സ്വപ്ന ഒളിവില്‍ കഴിഞ്ഞത് മോണ്‍സന്റെ സംരക്ഷണയില്‍?

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് ഒളിവില്‍ കഴിഞ്ഞിരുന്നത് മോണ്‍സന്‍ മാവുങ്കലിന്റെ തണലിലെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ള സമയമായിരുന്നിട്ട് കൂടെ സ്വപനയും കൂട്ടരും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കടന്നിരുന്നു. ഇതിനു വഴിയൊരുക്കിയത് പോലീസ് സംവിധാനം തന്നെയാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പോലീസിന്റെ മൂക്കിന് കീഴെ ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് ‘പിന്തുണ’ ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ […]

ജയലളിത ഉപയോഗിച്ച ഹെലികോപ്​റ്റര്‍ ‘എയര്‍ ആംബുലന്‍സ്​’ ആക്കിമാറ്റി തമിഴ്​നാട്​ സര്‍ക്കാര്‍

ചെന്നൈ: തമിഴ്​നാട്​ മുന്‍മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്​റ്റര്‍ എയര്‍ ആംബുലന്‍സ് ആക്കാന്‍ സ്റ്റാലിന്‍​ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്​നാട്ടില്‍ നിലവില്‍ കോയമ്ബത്തുരിലെ സ്വകാര്യ ആശുപത്രി മാത്രമാണ്​ എയര്‍ ആംബുലന്‍സ്​ സര്‍വീസ്​ നടത്തുന്നത്​. 2006ലാണ്​ സംസ്​ഥാന സര്‍ക്കാര്‍ ഇരട്ട എന്‍ജിനുള്ള ‘ബെല്‍ 412EP’ എന്ന ഹെലികോപ്​റ്റര്‍ വാങ്ങിയത്​. 2019 നവംബര്‍​ വരെ ഉപയോഗിച്ച ഹെലികോപ്​റ്റര്‍ 2,449 മണിക്കൂര്‍ മാത്രമാണ്​ പറന്നത്​. പിന്നീട്​ മീനംപാക്കം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഹെലികോപ്​റ്റര്‍ വില്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഡി.എം.കെ സര്‍ക്കാര്‍ വന്നതോടെ​ […]

ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെ

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്. 26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു. […]

തല ഹെല്‍മിറ്റനകത്ത്, കുറച്ച് ശരീര ഭാഗങ്ങള്‍ ചാക്കില്‍; മംഗളൂരുവില്‍ യുവതിയുടെ അരും കൊല

മംഗളൂരു: മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്. പൊളാളി മൊഗരു സ്വദേശിനിയാണ്. നാഗോരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ സ്‌കൂട്ടറില്‍ നിന്നും മൃതദേഹത്തിന്‍റെ കുറച്ചുഭാഗങ്ങള്‍ ലഭിച്ചു. മൃതദേഹത്തിന്‍റെ തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും കഴിഞ്ഞ ദിവസം […]

കാമുകിയെ തീകൊളുത്തിയ നിതീഷ് ആദ്യം പരിശോധിച്ചത് നീതുവിന്‍റെ ഫോണ്‍, ചാറ്റ് കണ്ടതോടെ ഭാവം മാറി

തൃശൂര്‍: കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. നീതുവിന്‍റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. നിതീഷും നീതുവും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച്‌ തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് […]