തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.    ആദായനികുതി ഓഫീസര്‍  നിരഞ്ജന്‍ കുമാറിന്‍റെ മകന്‍ ശരത്തിന്‍റെ(19) മൃതദേഹമാണ് കണ്ടെത്തിയത്. സെപ്തംബര്‍ 12നാണ് ശരത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റിക്കൊന്നു.

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത സിക്ക് വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റിക്കൊന്നു. ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്ന ഗുര്‍പ്രീത് സിംഗാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. വൈകിട്ട് 4.30ന് എയിംസ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ ചായ കുടിക്കാനായി ഇരുവരും ബൈക്ക് നിറുത്തി. അപ്പോഴാണ് മഹന്ത കാറുമായി അവിടേക്ക് വന്നത്. കാറില്‍ നിന്നിറങ്ങി സിഗററ്റ് കത്തിച്ച മഹന്ത പുക സിംഗിന്റെ മുഖത്തേക്ക് ഊതിവിട്ടു. എന്നാല്‍,​ […]