പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റിക്കൊന്നു.

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത സിക്ക് വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റിക്കൊന്നു. ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്ന ഗുര്‍പ്രീത് സിംഗാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റു ചെയ്തു.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. വൈകിട്ട് 4.30ന് എയിംസ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ ചായ കുടിക്കാനായി ഇരുവരും ബൈക്ക് നിറുത്തി. അപ്പോഴാണ് മഹന്ത കാറുമായി അവിടേക്ക് വന്നത്. കാറില്‍ നിന്നിറങ്ങി സിഗററ്റ് കത്തിച്ച മഹന്ത പുക സിംഗിന്റെ മുഖത്തേക്ക് ഊതിവിട്ടു. എന്നാല്‍,​ പുക വലിക്കരുതെന്നും വലിക്കുകയാണെങ്കില്‍ നീങ്ങിനിന്ന് വലിക്കാനും സിംഗ് മഹന്തയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മഹന്തയും ഗുര്‍പ്രീതും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മനീന്ദര്‍,​ ഗുര്‍പ്രീതിനെ പിന്തിരിപ്പിച്ച് ബൈക്കില്‍ കയറ്റി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ മഹന്ത ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. ഇതിനിടെ ഓട്ടോറിക്ഷയിലും കാറിടിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ഗുര്‍പ്രീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മനീന്ദറിനും പരിക്കുപറ്റി. ചികിത്സയിലായിരുന്ന ഗുര്‍പ്രീത് ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മഹന്തയെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസില്‍ ഏല്പിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്ത പൊലീസ് മഹന്തയെ ജാമ്യത്തില്‍ വിട്ടു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിംഗ് മരണപ്പെട്ടതിനെ തുടര്‍ന്ന് മഹന്തയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

prp

Related posts

Leave a Reply

*