ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ അറസ്റ്റില്‍

കൊച്ചി: ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ പോലീസ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ​ സ്വ​ദേ​ശി​നി​ക​ളാ​യ  എ​യ്ഞ്ച​ല്‍ ബേ​ബി  ക്ലാ​ര സി​ബി​ന്‍, പ​ത്ത​നം​തി​ട്ടയിലെ  ​ ​ഷീ​ജ എ​ന്നി​വരെയാണ് മ​ര​ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

ബു​ധ​നാ​ഴ്ച രാ​വി​ലെയാണ്  സംഭവം നടന്നത്. ക​രി​ങ്ക​ല്ല് കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ത​ല​ക്ക്​ പ​രി​ക്കേ​റ്റ ടാ​ക്​​സി ഡ്രൈ​വ​ര്‍ കുമ്പളം  സ്വ​ദേ​ശി  ഷ​ഫീ​ഖി​നെ  എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതികള്‍ വി​ളി​ച്ച ടാ​ക്സി​യി​ല്‍ മ​റ്റൊ​രാ​ള്‍ ക​യ​റു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​റ​ക്കി​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് പ്രശ്നം തുടങ്ങിയത്. എന്നാല്‍ മുന്നേ ബുക്ക് ചെയ്തതാണെന്നും  ഇറക്കിവിടാന്‍ ആവില്ലെന്നും ഷഫീഖ് പറഞ്ഞു. ത​ര്‍​ക്കം ക​ണ്ട് ട്രാ​ഫി​ക് പോലീസും നാ​ട്ടു​കാ​രും ചു​റ്റും കൂ​ടി. തുടര്‍ന്ന്  യു​വ​തി​ക​ള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വ​തി​ക​ളെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി. തുടര്‍ന്ന് ജാ​മ്യ​ത്തി​ല്‍ വിട്ടു.

prp

Related posts

Leave a Reply

*