30നു മുമ്പ് ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ കിട്ടില്ല

തിരുവനന്തപുരം: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍  നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍  ഉറപ്പു വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍റെ  അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുക. സംസ്ഥാനത്ത്, റേഷന്‍ കടകള്‍ വഴി ആധാര്‍  നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും. പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പു വരുത്താനാണ് ഇങ്ങനെയൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

prp

Related posts

Leave a Reply

*