യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്ന മോഷ്ടാക്കളില്‍ ഒരാള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: യു.എസില്‍ മോഷ്ടാക്കള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു. പഞ്ചാബ് സ്വദേശിയായ ധരം പ്രീത് സിങാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാനാണ് ധരംപ്രീത്. ചൊവ്വാഴ്ച രാത്രി ഷോപ്പില്‍ കടന്നുകയറിയ ആയുധധാരികളായ അക്രമികള്‍ മോഷണം നടത്തി തിരികെ മടങ്ങും വഴി ധരംപ്രീതിനെ വെടിവെക്കുകയായിരുന്നു. ഇൗ സമയം പേടിച്ച്‌ ക്യാഷ് കൗണ്ടറിനു പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ആളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൂന്നുവര്‍ഷം മുന്‍പ് സ്റ്റുഡന്‍റ് വിസയിലാണ് ധരംപ്രീത് യുഎസിലെത്തിയത്. സംഭവത്തില്‍ അക്രമികളികളിലൊരാളെ പൊലിസ് അറസ്റ്റു […]

‘ദൃശ്യം’ മോഡല്‍ കൊലപാതകവും തെളിവ് നശിപ്പിക്കലും; അമ്പരന്ന്‍ പോലീസുകാര്‍

മാനന്തവാടി: നാടിനെ ഞെട്ടിച്ച്‌ ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന കൊലപാതകവും തെളിവ് നശിപ്പിക്കലും. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്‍റെ  നിഗമനം. ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച […]

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അക്രമികള്‍ വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. സമീപവാസികള്‍ ഒച്ചയെടുത്തപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ആക്രമണത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി

പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്‍റെ കൂട്ടുകാരന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലയെന്നും മറിച്ച്‌ മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും  പോസ്റ്റില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം. “വിപിന്‍ശര്‍മ്മയെ കൊലപ്പെടുത്തിയത് ഞാന്‍ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അര്‍ഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഡാലോചന നടത്തിയതിന് […]

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊലപ്പെടുത്തി

ചെന്നൈ: ചെന്നൈയിലെ ആഡമ്പാക്കത്തില്‍ പ്രണയം നിഷേധിച്ച യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊലപ്പെടുത്തി. ഇന്ദുജയെന്ന യുവതിയാണ്  ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ പുറകെ കാലങ്ങളായി പ്രണയാഭ്യര്‍ഥനയുമായി നടക്കുന്ന യുവാവാണ് കൊലപാതക കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ആളിപ്പടരുന്ന തീയില്‍ നിന്ന്‍ മകളെ രക്ഷിക്കാന്‍ ശ്രമിച്ച  അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വൃദ്ധയുടെ മൃതദേഹം കത്തികള്‍ കുത്തിക്കയറിയ നിലയില്‍ കിണറ്റില്‍

നെന്മാറ: വൃദ്ധയുടെ മൃതദേഹം വയറില്‍ രണ്ട് കത്തികള്‍ കുത്തിക്കയറ്റിയനിലയില്‍ കിണറ്റില്‍ കണ്ടെത്തി. വല്ലങ്ങി ബൈപ്പാസ് റോഡില്‍ പരേതനായ മാണിക്കന്‍ചെട്ടിയാരുടെ ഭാര്യ മാരിയമ്മയെയാണ് അര്‍ധനഗ്നമാക്കപ്പെട്ട നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കുശേഷമാണ് സംഭവമെന്ന് കരുതുന്നു. ഈസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകന്‍ ബാലസുബ്രഹ്മണ്യനും ഭാര്യ ശെല്‍വിയും ക്ഷേത്രത്തില്‍ പോയിരിക്കുകയായിരുന്നു. വീടിന്‍റെ മുന്‍വാതില്‍ പൂട്ടിയെങ്കിലും പിന്‍വാതില്‍ പൂട്ടാതെയായിരുന്നു ഇവര്‍ പോയത്. ഇവരുടെ  മകന്‍ വിഘ്നേഷ് പുറത്തുനിന്നെത്തിയപ്പോഴാണ് മാരിയമ്മയെ കാണാനില്ലെന്ന വിവരമറിയുന്നത്. കുട്ടി വിവരം നല്‍കിയതനുസരിച്ച്‌ ബാലസുബ്രഹ്മണ്യനും ഭാര്യയും സ്ഥലത്തെത്തി. തുടര്‍ന്നുനടത്തിയ തിരച്ചിലിനിടയിലാണ് കിണറിന്‍റെ […]

മൂന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍

ചെന്നൈ: അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ് – ജയന്തി ദമ്പതികളുടെ മകള്‍ കാവ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ദേവി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ദേവിയും ജയന്തിയും തമ്മില്‍ ഇടയ്ക്കിടെ ചില തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേവി കുട്ടിയെ എടുത്തുകൊണ്ട് പോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. […]

കണ്ണൂരിലെ ഗൃഹനാഥന്‍റെ മരണം കൊലപാതകം

കണ്ണൂര്‍ :  പ​യ്യാ​വൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ തോ​ണി​പ്പാ​റ​യി​ല്‍ ബാ​ബു​വി​ന്‍റെ (52) മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.  ഉ​റ​ക്ക​ത്തി​ല്‍ തോ​ര്‍​ത്തോ, ക​യ​റോ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബാ​ബു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​യ്യാ​വൂ​ര്‍ ടൗ​ണി​ലെ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ തൊ​ഴി​ലാ​ളി​യായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ  രാവിലെയാണ് അദ്ദേഹത്തെ  വീ​ടി​ന​ക​ത്ത് ക​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ജാ​ന്‍​സി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ക​മി​ഴ്ന്നു​കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. നാ​വ് ക​ടി​ച്ച നി​ല​യി​ല്‍ പു​റ​ത്തേ​ക്ക് ത​ള്ളി​യ […]

പട്യാലയില്‍ കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

പാട്യാല: പഞ്ചാബിലെ പട്യാലയില്‍ നിന്ന് കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ . നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സിന് സമീപമുള്ള വനത്തിലാണ് കുട്ടിയുടെ  മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവിന്‍റെ  സുഹൃത്തായ റാം സിംഗാണ് (23) കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കുട്ടിയുടെ  പിതാവുമായി ഇയാള്‍ക്കുണ്ടായിരുന്ന ശത്രുതയാണ് മകളുടെ കൊലപാതകത്തില്‍ കലാശിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 24നാണ് തേജ് ബഹാദൂര്‍ നഗറിലെ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണായത്.  

കൊല്ലത്ത് കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം റബര്‍ ഷെഡില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ ഏഴുവയസ്സുകാരിയെ   മരിച്ച നിലയില്‍ കണ്ടെത്തി.  കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം  കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. അയാളോടൊപ്പമായിരുന്നു   ശ്രീലക്ഷ്മി  കഴിഞ്ഞ ദിവസം ട്യൂഷന്‍ ക്ലാസിന് പോയത്. പിന്നീട് ഇവരെ കാണാതായതിനെ തുടര്‍ന്ന്‍ അമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ  […]