കൊല്ലത്ത് കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം റബര്‍ ഷെഡില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ ഏഴുവയസ്സുകാരിയെ   മരിച്ച നിലയില്‍ കണ്ടെത്തി.  കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം  കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. അയാളോടൊപ്പമായിരുന്നു   ശ്രീലക്ഷ്മി  കഴിഞ്ഞ ദിവസം ട്യൂഷന്‍ ക്ലാസിന് പോയത്. പിന്നീട് ഇവരെ കാണാതായതിനെ തുടര്‍ന്ന്‍ അമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ  പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ  രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാല്‍ പോലീസ് ഇവിടെ എത്തിയപ്പോള്‍   കുട്ടി മരിച്ച നിലയിലായിരുന്നു.

കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് അയാള്‍  പോലീസിനോട് സമ്മതിച്ചു.

prp

Related posts

Leave a Reply

*