പ്രതിസന്ധികളെ മറികടന്ന് രാമലീല ഇന്ന് തീയറ്ററുകളില്‍

കൊച്ചി: ദിലീപ് നായകനായ രാമലീല ഇന്ന് തീയറ്ററുകളില്‍ എത്തും. കേരളത്തില്‍ മാത്രം 150 സ്ക്രീനിസിലാണ് ചിത്രം ഇന്ന് എത്തുന്നത്. ദിലീപിന്‍റെ  കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത് . അതേസമയം  യുവജനസംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്തുകൊണ്ട് തിയറ്റര്‍  ഉടമകള്‍ സ്വന്തം നിലയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.  സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ  വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

രാമ ലീല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വന്‍ തോതില്‍ പ്രചാരണം നടന്നിരുന്നു. എന്തായാലും വിവാദങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

prp

Related posts

Leave a Reply

*