‘ശുഭരാത്രി’യില്‍ ദിലീപിന്‍റെ നായികയായി അനു സിത്താര; ദിലീപുമൊത്ത് തുളസിമാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്ത് നടി

നടന്‍ ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ശുഭരാത്രി’യിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്ത് വിട്ട് നായിക അനു സിത്താര. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് ശേഷം ദീലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി.

വ്യാസന്‍ കെ പിയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തുളസി മാലയണിഞ്ഞ് നില്‍ക്കുന്ന ദിലീപിന്‍റെയും അനു സിതാരയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അനു സിത്താര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ദിലീപിന്‍റെ പുതിയ ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന വേഷം ചെയ്യുന്നു എന്നാണ് സൂചന.അജു വര്‍ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, നാദിര്‍ഷ, സുരാജ് വെഞ്ഞാറമൂട്, എന്നിവരും ഈ ചിത്രത്തില്‍ താരങ്ങളായി എത്തുന്നുണ്ട്.

prp

Related posts

Leave a Reply

*