പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019: ടീം സോള്‍ ജേതാക്കള്‍

ഹൈദരാബാദ്: ജനപ്രിയ മൊബൈല്‍ ഗെയിമാണ് പബ്‌ജി. ഇന്ത്യയിലെ ആദ്യ പബ്ജി ടൂര്‍ണമെന്‍റായ ഓപ്പോ പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019 ല്‍ ടീം സോള്‍ വിജയികളായി.

ഗോഡ്‌സ് റേന്‍ രണ്ടാം സ്ഥാനവും ടീം ഫങ്കി മങ്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 ലക്ഷം രൂപയും ട്രോഫിയുമാണ് ടൂര്‍ണമെന്‍റ് വിജയികള്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് പത്ത്‌ ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.

മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന 50000 രൂപയുടെ മോസ്റ്റ് വാല്വബിള്‍ പ്ലെയര്‍ അവാര്‍ഡ് ഗോഡ്‌സ് റേനിലെ കെകെയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ ആളുകളെ കൊല്ലുന്നവര്‍ക്ക് നല്‍കുന്ന 50000 രൂപയുടെ റാംപേജ് ഫ്രീക്ക് അവാര്‍ഡ് ടീം സോളിലെ സോള്‍ റൊണാകിനും ലഭിച്ചു.

വിജയികളെ കൂടാതെ ഫൈനലിലെത്തിയ 20 ടീമുകളില്‍ നിന്നുള്ള 80 മത്സരാര്‍ത്ഥികള്‍ക്ക് ഓപ്പോയുടെ ഏറ്റവും പുതിയ ഓപ്പോ എഫ് 11 സ്മാര്‍ട്‌ഫോണ്‍ സമ്മാനമായി ലഭിച്ചു.

prp

Related posts

Leave a Reply

*