പബ്‌ജി കളിക്കുന്നതിന് ഇനി സമയ നിയന്ത്രണം

മുംബെെ: ഇന്ത്യയില്‍ പബ്‌ജി കളിക്കുന്നതിന് സമയനിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്‌ജി കളിക്കാന്‍ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കുന്നതാണ്. ഈ സന്ദേശം ലഭിച്ചാല്‍ പിന്നെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ല. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിനുശേഷം വീണ്ടും കളിക്കാന്‍ കഴിയുന്നതാണ്. പബ്ജി കളിക്കുന്നത് കുട്ടികളുടെ പഠനത്തെ മോശമായി […]

പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019: ടീം സോള്‍ ജേതാക്കള്‍

ഹൈദരാബാദ്: ജനപ്രിയ മൊബൈല്‍ ഗെയിമാണ് പബ്‌ജി. ഇന്ത്യയിലെ ആദ്യ പബ്ജി ടൂര്‍ണമെന്‍റായ ഓപ്പോ പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019 ല്‍ ടീം സോള്‍ വിജയികളായി. ഗോഡ്‌സ് റേന്‍ രണ്ടാം സ്ഥാനവും ടീം ഫങ്കി മങ്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 ലക്ഷം രൂപയും ട്രോഫിയുമാണ് ടൂര്‍ണമെന്‍റ് വിജയികള്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് പത്ത്‌ ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന 50000 രൂപയുടെ മോസ്റ്റ് വാല്വബിള്‍ […]

പബ്ജിക്ക് അടിമയായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തു

മുംബൈ: ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്‍റെ പേരിലാണ് മുംബൈ കുര്‍ളയില്‍ പത്തൊന്‍പതുകാരനായ നദീം ഷെയ്ക്ക് ആത്മഹത്യ ചെയ്തത്. ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ തകരാറിലായതിനാല്‍ നദീം പുതിയഫോണ്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. പബ്ജി ഗെയിം പുലര്‍ച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാള്‍ ഇതിന് പൂര്‍ണ്ണമായും അടിമയായി എന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. ഫോണ്‍ വാങ്ങാന്‍ പണംകണ്ടെത്താന്‍ കഴിയാതെ […]

പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത്: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്‍റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഈ ഗെയിമിന് വന്‍ പ്രചാരമാണുള്ളത്. സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ ഈ ഗെയിം പൂര്‍ണ്ണമായി നിരോധിക്കാനാണ് സര്‍ക്കുലറിന്‍റെ ഉള്ളടക്കം. പഠനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നും കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് […]

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി; പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായ് ശശി തരൂര്‍. ഗെയിമിനോടുള്ള യുവാക്കളുടെ അമിതമായ താല്‍പര്യം മൂലം അവരുടെ സമയവും ശ്രദ്ധയും ഹനിക്കപ്പെടുമെന്നും, ഒരു പരിധി വരെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറയുന്നു. ഇതിനായി അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുന്ന ഗെയിമിംഗ് നിയന്ത്രണ ബില്ലുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം എം.എല്‍.എ കൂടിയായ ശശി തരൂര്‍. അസംഘടിത ഗെയിമിംഗ് മേഖലയ്ക്ക് നിയന്ത്രണ സംവിധാനം ആവശ്യമാണ്, ബില്ല് അവതരിപ്പിക്കുന്നതിനിടയില്‍ ശശി തരൂര്‍ പറഞ്ഞു. ‘സ്‌പോര്‍ട്‌സ് ഫ്രോഡ്, ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് […]