അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് നരേന്ദ്ര മോദി: അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കുട്ടികളുടേതുപോലെ മോദി കള്ളക്കഥകള്‍ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ഉവൈസി ആരോപിച്ചു.

‘ബി.ജെ.പി തൊഴില്‍ നല്‍കുന്നില്ല, പകരം നുണ പ്രചരിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 370ഉം 35 എ ഉം ഇല്ലാതാക്കുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, നിലവിലെ ഭരണഘടന പ്രകാരം ബി.ജെ.പിക്ക് ഇത് സാധിക്കില്ല. മെഹ്ബൂബ മുഫ്തി സര്‍ക്കാറില്‍ നിന്ന് ബി.ജെ.പി ഓടിരക്ഷപ്പെട്ടു. എന്നാല്‍, 370ാം വകുപ്പിനെതിരെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല.’ – ഉവൈസി പറഞ്ഞു.

ജമ്മു കശ്മീരിലെ ഇന്ത്യയില്‍ ലയിപ്പിക്കുമെന്ന ബി.ജെ.പിക്ക് പ്രകടനപത്രികയിലെ വാഗ്ദാനം കളവാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ലൗ ജിഹാദിന്‍റെ പേരില്‍ ആക്രമണം അഴിച്ചുവിട്ടപ്പോഴും പശുവിന്‍റെ പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടപ്പോഴും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. ആ സമയത്ത് ഭരണഘടനാപരമായ ഉത്തരവാദിത്തം മോദി നിര്‍വഹിച്ചില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.

ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ബി.ജെ.പി പറയുന്നു. ആചാരത്തില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് സമ്മതമല്ല, ശബരിമലയെ സംരക്ഷിക്കുമെന്നും പറയുന്നു. എന്നാല്‍, മുത്തലാഖ് വിഷയത്തില്‍ എന്ത് കൊണ്ട് ഈ നിലപാട് ബി.ജെ.പി സ്വീകരിക്കുന്നില്ല. ഇത് മതപരമായ വിഷയമല്ലേ എന്നും ഉവൈസി ചോദിച്ചു.

prp

Related posts

Leave a Reply

*