കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് ആസാമില്‍ മുസ്ലീം മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം; പന്നിയിറച്ചി തീറ്റിക്കാനും ശ്രമം- video

ആസാം: കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്ലീം മധ്യവയസ്‌കന് ക്രൂരമര്‍ദ്ദം. ആസാമിലെ ബിശ്വന്ത് ചരിയാലിയിലെ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. ഷൗക്കത്ത് അലി എന്നയാളെയാണ് പരസ്യമായി ഒരു കൂട്ടമാളുകള്‍ മര്‍ദ്ദിച്ചത്.

ഒരു പൊതിയില്‍ നിന്നും ഷൗക്കത്തിനെക്കൊണ്ട് ബലമായി പന്നിയിറച്ചി തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിങ്ങള്‍ ബംഗ്ലാദേശിയാണോയെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ജില്ലാ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഷൗക്കത്ത് അലിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ആദ്യഘട്ട അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ ആധികാരിക സംബന്ധിച്ചും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 35 വര്‍ഷമായി ഈ സ്ഥലത്ത് കച്ചവടം ചെയ്യുന്ന ആളാണ് ഷൗക്കത്ത് അലി. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

Leave a Reply

*