മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ 3 മരണം

മലപ്പുറം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. മങ്കടക്ക് സമീപം പനങ്ങാന്‍കരയിലാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി പനങ്ങാന്‍കരയില്‍ വെച്ച്‌ ലോറിയെ മറികടക്കാന്‍ ഉള്ള ശ്രമത്തിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേറൊരു ലോറിയുമായി കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന ഹംസക്കുട്ടി, എട്ടുവയസുകാരനായ മകന്‍ ബാദുഷ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഹംസക്കുട്ടിയുടെ മകള്‍ ഹര്‍ഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹര്‍ഷാന ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ പരിക്കേറ്റ ഹംസക്കുട്ടിയുടെ ഭാര്യ റൈന, മകള്‍ ഇഷാന എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

prp

Related posts

Leave a Reply

*