മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ 3 മരണം

മലപ്പുറം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. മങ്കടക്ക് സമീപം പനങ്ങാന്‍കരയിലാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി പനങ്ങാന്‍കരയില്‍ വെച്ച്‌ ലോറിയെ മറികടക്കാന്‍ ഉള്ള ശ്രമത്തിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേറൊരു ലോറിയുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഹംസക്കുട്ടി, എട്ടുവയസുകാരനായ മകന്‍ ബാദുഷ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഹംസക്കുട്ടിയുടെ മകള്‍ ഹര്‍ഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹര്‍ഷാന ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ പരിക്കേറ്റ ഹംസക്കുട്ടിയുടെ ഭാര്യ റൈന, മകള്‍ ഇഷാന എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നു തൃശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ലാ​ണ് കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കുട്ടി​യു​ടെ അ​മ്മ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലുണ്ട്. കു​ട്ടി​യു​ടെ നെ​റ്റി​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നു രാവിലെ പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. സി​പി​എം എ​ട​പ്പാ​ൾ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി.​രാ​ഘ​വ​നാണ് കുട്ടിയുടെ തലയ്ക്കടിച്ചത്. ഇയാളുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു കു​ട്ടി അ​തി​ക്ര​മി​ച്ചുക​യ​റി​യെ​ന്നാ​രോ​പി​ച്ചായിരുന്നു […]

മ​ല​പ്പു​റ​ത്ത് സ​ഹോ​ദ​രി​മാ​ര്‍ മു​ങ്ങി​മ​രി​ച്ചു

മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചാരി വെങ്ങാട് ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫയാസ് മുങ്ങിമരിച്ചത്. ആലപ്പുഴ സ്വദേശിയായ […]

പച്ച കണ്ടു വിറളി പിടിച്ചിട്ടു കാര്യമില്ല, രാഹുല്‍ വരുന്നതു കൊടുങ്കാറ്റുപോലെ: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതേതര പാര്‍ട്ടികള്‍ക്കെതിരെ പച്ചക്കൊടി ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഏശാന്‍ പോവുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അറിവില്ലായമ കൊണ്ടാണ് യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് ആണെന്ന യോഗിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് മതേതര സഖ്യത്തോടൊപ്പം ഏറെനാളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. കേരളത്തില്‍ യുഡിഎഫിലും കേന്ദ്രത്തില്‍ യുപിഎയിലും കുറെക്കാലമായി ലീഗ് പ്രവര്‍ത്തിക്കുന്നു. ഇതു ജനങ്ങള്‍ക്കറിയാം. കേരളത്തെക്കുറിച്ചോ അതിന്‍റെ മതേതര സ്വഭാവത്തെക്കുറിച്ചോ ഒന്നും അറിയാതെയാണ് […]

മലപ്പുറത്ത് വന്‍ തീപിടിത്തം

മലപ്പുറം:  മലപ്പുറം തിരൂര്‍ പെരുന്തല്ലൂരിലുണ്ടായ തീപിടിത്തത്തില്‍ ആക്രികടയും വര്‍ക്ക്ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് ആദ്യം തീപിടിക്കുകയും പീന്നീടത് വര്‍ക്ഷോപ്പിലേക്ക് പടരുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണച്ചത്

മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

മലപ്പുറം: അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു വിജയരാഘവന്‍റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. മണ്ഡലത്തില്‍ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണ രംഗത്ത് കാഴ്ചവയ്ക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ […]

കേരളത്തിലാദ്യമായി സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ്..!

മലപ്പുറം: കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത് നിലവില്‍ വരുന്നു. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് എന്ന പദ്ധതി സാധ്യമാക്കുന്നത്. 6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ ലോറിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയത്. ടാറ്റയുടെ അള്‍ട്ര 0104 ടാങ്കര്‍ ലോറിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഏറെ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ […]

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വീടുകളില്‍ നടന്നത് 740 പ്രസവം; പ്രസവിപ്പിക്കാന്‍ മറിയംപൂവും- video

മലപ്പുറം: കേരളത്തില്‍ കഴിഞ്ഞവര്‍ഷം വീടുകളില്‍ നടന്നത് 740 പ്രസവമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ വലിയ ശതമാനവും സിദ്ധന്‍മാരുടെയും വ്യാജ വൈദ്യന്‍മാരുടേയും സ്വാധീനത്തിലാണ്. ‘മറിയംപൂവ്’ എന്ന വിദേശപൂവിന്‍റെ പേരിലും ഈ മേഖലയില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. നൂറുകണക്കിന് സ്പെഷ്യലിസ്റ്റ് ആശുപത്രികളുള്ള നാട്ടിലാണ് വീടുകളിലെ പ്രസവം ഇപ്പോഴും തുടരുന്നത്. ഇതിനുപിന്നില്‍ നാലു തരക്കാരാണുള്ളതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. ഒരു കൂട്ടര്‍ പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുകയും ചികിത്സാ യോഗ്യതയില്ലാതെ ചികിത്സിക്കുകയും ചെയ്യുന്നവരാണ്. വേറൊരു വിഭാഗം സിദ്ധന്‍മാരെന്ന പേരില്‍ പാവപ്പെട്ട സ്ത്രീകളെ പറ്റിക്കുന്നു. […]

കനത്ത ചൂട്; നിലബൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: നിലമ്പൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം. ബൈക്ക് യാത്രക്കാരന്‍ എടവണ്ണ സ്വദേശി ഫര്‍ഷാദും ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഗൂഡല്ലൂര്‍ സ്വദേശി ഫാത്തിമ (66), മകള്‍ സുബൈറ (40) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു