മലപ്പുറത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു

മലപ്പുറം: വണ്ടൂരില്‍ മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്‍ വിജയിന്‍റെ അടിയേറ്റ് മരിച്ചത്. തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്‌സിന് മുമ്പില്‍ രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. രാത്രി മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ബഹളമുണ്ടാക്കി തുടര്‍ന്ന് വിജയ് മണ്‍വെട്ടിയെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു. അച്ഛനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വിജയുടെ ഭാര്യയ്ക്ക് പരുക്കേറ്റു. മകന്‍ വിജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയേന്തി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശകാരം

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ ശിലാ സ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ താക്കീത് ചെയ്‌തത്‌. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ജയിച്ചാല്‍ അത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല നാടിന്‍റെ മൊത്തം സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ […]

കനകദുര്‍ഗ ഭര്‍തൃവീട്ടിലെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി

മലപ്പുറം: കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കനകദുര്‍ഗ പ്രതികരിച്ചു. എന്നാല്‍ കനകദുര്‍ഗ വീട്ടിലെത്തും മുന്‍പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങിപോയി. ശബരിമല ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ വീട്ടില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയ കോടതി കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുര്‍ഗ ഭര്‍തൃ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ […]

മലപ്പുറത്ത് വാഹനാപകടം; 3 പേര്‍ മരിച്ചു

മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂര്‍ സ്വദേശി ഷിഹാബുദ്ധീന്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2. 45നാണു അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും കൊണ്ടോട്ടിയിലേക്ക് വരവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയായിരുന്നു ഷിഹാബുദ്ദീന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ […]

ടാറില്‍ പുതഞ്ഞ് ജീവന് വേണ്ടി പിടഞ്ഞ് എട്ടു നായ്ക്കുട്ടികള്‍; രക്ഷകരായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

മലപ്പുറം: തിരൂരില്‍ ടാര്‍ വീപ്പ മറിഞ്ഞു വീണ് എട്ടോളം നായ്ക്കുട്ടികള്‍ ടാറില്‍ പുതഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പുറത്തെടുത്തത്. ഇവയില്‍ പലതിന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ പലതിനും എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയും രക്ഷാപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു. തിരൂര്‍ മുനിസിപ്പാലിറ്റിയോട് ചേര്‍ന്ന് ടാര്‍ വീപ്പകള്‍ ശേഖരിച്ചു വച്ച സ്ഥലത്ത് ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളിലൊന്ന് മറിഞ്ഞു വീണ് അതില്‍ നിന്നും ഒലിച്ചു വന്ന ടാറില്‍ എട്ട് […]

ഭര്‍തൃമാതാവിനെ തല്ലിയ സംഭവത്തില്‍ കനകദുര്‍ഗക്കെതിരെ കേസ്

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റെന്ന അമ്മ സുമതി നല്‍കിയ പരാതിയിലാണ് കേസ്. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയക്ക് ഇന്നലെയാണ് മര്‍ദ്ദനമേറ്റത്. തലക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മയും ചികിത്സ തേടിയിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം […]

ലോട്ടറിയടിച്ചില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു; ഫലം വന്നപ്പോള്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനം

മലപ്പുറം: സമ്മാനം കാണാതിരുന്നപ്പോള്‍ ടിക്കറ്റ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. ഒടുവില്‍ ഫലം വന്നപ്പോള്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് വെള്ളയൂര്‍ കാവുങ്ങല്‍ വടക്കേതില്‍ ശിവദാസനെ തേടിയെത്തിയത്. ശനിയാഴ്ച നറുക്കെടുപ്പു കഴിഞ്ഞെങ്കിലും വിജയി ആരെന്ന് അറിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പ്രഖ്യാപനവും വൈകി. 100 രൂപ മുതല്‍ 5000 രൂപ വരെ അടിച്ചിട്ടുണ്ടോയെന്ന് ലോട്ടറി ടിക്കറ്റെടുത്ത് ശിവദാസന്‍ നോക്കിയിരുന്നു. ഇല്ലെന്നറിഞ്ഞ് കാവുങ്ങലിലെ കടയ്ക്കു സമീപം ടിക്കറ്റ് ചുരുട്ടി വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ തുവ്വൂരിലാണ് ഒന്നാം സമ്മാനമെന്നറിഞ്ഞപ്പോള്‍ ഞായറാഴ്ച രാവിലെ […]

ബൈക്ക് റാലിയുമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ കണ്ടംവഴി ഓടിച്ച് സിപിഐഎം പ്രവര്‍ത്തകര്‍- video

മലപ്പുറം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പലയിടത്തും വ്യാപാരികളും നാട്ടുകാരും രംഗത്തിറങ്ങി. വ്യാപാരി വ്യവസായി സമിതി പരസ്യമായി തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നപ്പോള്‍ ബലംപ്രയോഗിച്ച് കടയടപ്പിക്കാനുള്ള ശ്രമവും സജീവമായിരുന്നു. പലയിടത്തും ഇത്തരം സന്ദര്‍ഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും ഇന്ന് കേരളം കണ്ടു. അതിനിടയിലാണ് മലപ്പുറം എടപ്പാളില്‍ അക്രമം നടത്താനെത്തിയ ഹര്‍ത്താല്‍ അനുകൂലികളായ ബിജെപി-കര്‍മ്മസമിതി പ്രവര്‍ത്തകരെ നാട്ടുകാരും സിപിഐഎം പ്രവര്‍ത്തകരും ചേര്‍ന്ന് വിരട്ടിയോടിച്ച വീഡിയോ വൈറലാകുന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് സംഘടിച്ച് […]

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീം ലീഗ്

മലപ്പുറം: മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ്. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. ഇന്നലെ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ടി മുഹമ്മദ് ബഷീര്‍ പിന്‍തുണച്ചിരുന്നു. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു […]

ട്രെയിനില്‍ സീറ്റ് കിട്ടിയില്ല, ടിടിഇമാര്‍ കോച്ചുകളില്‍ നിന്ന് ഇറക്കിവിട്ടു; അമ്മയുടെ മടിയില്‍ കിടന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരിക്ക് സീറ്റ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ട്രെയിനില്‍ മാതാവിന്‍റെ മടിയില്‍ കിടന്നു ദാരുണാന്ത്യം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍- സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണ് മനസ്സ് മരലിപ്പിക്കുന്ന സംഭവം നടന്നത്. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച്‌ അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ […]