മലപ്പുറത്ത് വാഹനാപകടം; 3 പേര്‍ മരിച്ചു

മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂര്‍ സ്വദേശി ഷിഹാബുദ്ധീന്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2. 45നാണു അപകടമുണ്ടായത്.

മലപ്പുറത്ത് നിന്നും കൊണ്ടോട്ടിയിലേക്ക് വരവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയായിരുന്നു ഷിഹാബുദ്ദീന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

 

 

prp

Related posts

Leave a Reply

*