മലപ്പുറം ഫ്ലാഷ് മോബ് കേസില്‍ 6 പേര്‍ക്കെതിരെ എഫ് ഐ ആര്‍

മലപ്പുറം: ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികള്‍ ചമഞ്ഞ് അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫെയ്സ്ബുക്കിലൂടെ മോശമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്കര്‍ ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ നിരീക്ഷണ വിധേയമാക്കിയ ശേഷം എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, […]

മകളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം പിതാവ് പോലീസില്‍ കീഴടങ്ങി

മലപ്പുറം : മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി. പാലക്കാട് സ്വദേശിയായ അമ്മ സ്വന്തം വീട്ടില്‍ പോയപ്പോഴായിരുന്നു അച്ഛന്‍റെ ക്രൂരകൃത്യം. ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശശി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.  

ജയിലില്‍ വ്യത്യസ്തമായ ശിക്ഷാ രീതി; പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം:  താനൂരില്‍  പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിഐ അലവിയുടെ വ്യത്യസ്തമായ ശിക്ഷയാണ്     ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച്‌ നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും പൊലീസ് […]