മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ഒന്‍പത് സ്ഥാനാര്‍ത്തികളാണ് മലപ്പുറത്ത് മത്സരിക്കുന്നത്. 13.12 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെ ഉള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 1175 ബൂത്തുകളാണുള്ളത്. 3525 പോളിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.


