ലോക്‌സഭാ തിരഞ്ഞെടുപ്പ് – പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു


കാസര്‍ഗോഡ് : ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു. കാസര്‍ഗോഡ് പാര്‍ലമെന്‍റെ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് നടക്കുന്നത്.

മഞ്ചേശ്വരം, കാസര്‍ഗോഡ് , ഉദുമ മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം കാസര്‍ഗോഡ് ഗവ. കോളേജിലും കാഞ്ഞാങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം നെഹ്‌റു കോളേജിലും പയ്യന്നൂര്‍ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം പയ്യന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കല്യാശേരി മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മാടായി ഗേള്‍സ് ഹൈസ്‌കൂളിലുമായാണ് നടന്നുവരുന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍, വി വി പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) അടക്കമുള്ള ഉപകരണങ്ങളാണ് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയിലേര്‍പെട്ട ജീവനക്കാര്‍ ഏറ്റുവാങ്ങിയത്.


വോട്ടിംഗ് മെഷീനുമായി പോളിംഗ് കേന്ദ്രത്തിലെത്താനായി ഗതാഗതസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉച്ചയോടെ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതാത് പോളിംഗ് കേന്ദ്രങ്ങളിലെത്തിച്ചേരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി പോലീസ് അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിക്കും.

prp

Related posts

Leave a Reply

*