വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ല്‍

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ പോളീങ് ബൂത്തില്‍ വെച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏ​ജ​ന്‍റ് അറസ്റ്റില്‍ . ഡ​ല്‍​ഹി​ക്കു സ​മീ​പ​ത്തെ ഫ​രീ​ദാ​ബാ​ദി​ലാ​ണു സം​ഭ​വം. ഏ​ജ​ന്‍റ് വോട്ടര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വിറ്ററില്‍ എ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.

നീ​ല ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് ഒ​രു സ്ത്രീ ​വോ​ട്ട് ചെ​യ്യാ​ന്‍ എത്തി​യ​പ്പോ​ള്‍ എ​ഴു​ന്നേ​റ്റ് പോ​യി വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബ​ട്ട​ന്‍ അമര്‍​ത്തി​യ ശേ​ഷം തി​രി​ച്ചു​വ​ന്ന് സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന​താ​യാ​ണ് വീഡി​യോ​യി​ലു​ള്ള​ത്. ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ ഈ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും തന്നെ മുതിര്‍ന്നില്ല .

വീഡിയോ പുറത്തതായതോടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്ത് വന്നു. നിരവധി ആളുകള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടലംഘനം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. അതേസമയം കുറ്റം ചെയ്ത ഏജന്റിനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം ഉദ്യേഗസ്ഥര്‍ക്കെതിരെ ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി .

എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രോ ഏ​തു പാ​ര്‍​ട്ടി​യു​ടെ പോ​ളിം​ഗ് ഏജന്‍റാ​ണ് എ​ന്ന​തോ വ്യ​ക്ത​മ​ല്ല. 

prp

Related posts

Leave a Reply

*