തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെട്ട രാ​ഷ്ട്രീ​യം ക​ളി​ക്കുന്നു: മാ​യാ​വ​തി

ലക്നൌ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയെ കടന്നാക്രമിച്ച്‌ ബി​ എ​സ് പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മാ​യാ​വ​തി കുറ്റപ്പെടുത്തി.

രാ​ഷ്ട്രീ​യ പദവി സ്വന്തമാക്കാന്‍ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് എങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു. യു​പി​യി​ലെ മ​ഹാ​സ​ഖ്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ മോ​ദി ബഹു ​വി​ധ ശ്ര​മ​വും ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ ദ​ളി​ത് സ്ത്രീ ​കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സി​ല്‍ മോ​ദി​ക്ക് മൗ​ന​മാ​ണെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു മോദി ആഞ്ഞടിച്ചത്. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിക്കണമെന്നും മോദി പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*