ലക്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബി എസ് പി അധ്യക്ഷ മായാവതി രംഗത്ത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതി കുറ്റപ്പെടുത്തി.
രാഷ്ട്രീയ പദവി സ്വന്തമാക്കാന്‍ ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് എങ്ങനെ മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു. യുപിയിലെ മഹാസഖ്യത്തെ തകര്‍ക്കാന്‍ മോദി ബഹു വിധ ശ്രമവും നടത്തുകയാണെന്നും രാജസ്ഥാനിലെ അല്‍വാറില്‍ ദളിത് സ്ത്രീ കൂട്ടമാനഭംഗത്തിനിരയായ കേസില്‍ മോദിക്ക് മൗനമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു മോദി ആഞ്ഞടിച്ചത്. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിക്കണമെന്നും മോദി പറഞ്ഞിരുന്നു.