തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെട്ട രാ​ഷ്ട്രീ​യം ക​ളി​ക്കുന്നു: മാ​യാ​വ​തി

ലക്നൌ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയെ കടന്നാക്രമിച്ച്‌ ബി​ എ​സ് പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മാ​യാ​വ​തി കുറ്റപ്പെടുത്തി. രാ​ഷ്ട്രീ​യ പദവി സ്വന്തമാക്കാന്‍ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് എങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു. യു​പി​യി​ലെ മ​ഹാ​സ​ഖ്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ മോ​ദി ബഹു ​വി​ധ ശ്ര​മ​വും ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ ദ​ളി​ത് സ്ത്രീ ​കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സി​ല്‍ മോ​ദി​ക്ക് മൗ​ന​മാ​ണെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര […]

കര്‍ഷകര്‍ക്ക് പിന്നാലെ മോദിക്കെതിരെ മത്സരിക്കാന്‍ പുറത്താക്കപ്പെട്ട സെനികനും

ലക്നൗ: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്‍റെ പേരില്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ നിരവധി പാര്‍ട്ടികള്‍ സമീപിച്ചെങ്കിലും താന്‍ സ്വതന്ത്രമായി ആണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യമെന്നും സൈനിക വിഭാഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു.ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണം പോയത് അമ്പതോളം മൊബൈല്‍ ഫോണുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധി വാദ്രയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് നൃത്തം വെച്ചും ജയ് വിളിച്ചും ലക്ഷക്കണക്കിന് പേരാണ് വരവേല്‍ക്കാന്‍ എത്തിയത്. രാഷ്ടീയ പ്രവേശനത്തിനത്തിന് ശേഷം ആദ്യമായി ലക്‌നൗവില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജന പങ്കാളിത്തമായിരുന്നു ലഭിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് ചാകരയായിരുന്നു ഈ മെഗാറാലി. റാലിക്കിടയില്‍ ഏകദേശം അമ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്‌നൗ പൊലീസ് പറഞ്ഞു. ഒരു മോഷ്ടാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു […]

ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി- video

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ ഇന്നലെ ലോക്‌സഭാ തരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത്. മോദിയുടെ ശരീരഭാഷയും കൈകൊണ്ടുള്ള ആംഗ്യങ്ങളും അനുകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി മുമ്പ് എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി കാണിച്ചത്. ‘ഭായി ഓർ ബെഹനോ’ എന്ന മോദിയുടെ ‘സിഗ്നേച്ചർ സ്റ്റാർട്ട്’ തന്നെയാണ് മോദിയെ അനുകരിക്കാൻ രാഹുൽ ഗാന്ധിയും ഉപയോഗിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് […]

വന്‍ വിഷമദ്യ ദുരന്തം; ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം

ലക്‌നൗ: വ്യാജ മദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരാണ് മരിച്ചത്. ഖുഷിനഗറില്‍ മൗനി അമാവാസി മേള എന്ന ഉത്സവപരിപാടിയില്‍ പങ്കെടുക്കാനെത്തി വിഷമദ്യം കഴിച്ചവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വീട്ടിലുണ്ടാക്കിയ വിഷമദ്യം കഴിച്ച് 12 പേര്‍ മരിച്ചു. എട്ട് പേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരാണ് വിഷമദ്യം കഴിച്ചതെന്നാണ് അനുമാനം. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. . സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് […]

വീട്ടിലെത്താന്‍ പത്ത് മിനിറ്റ് വൈകി; യു​വ​തി​യെ ഫോ​ണി​ലൂ​ടെ മൊ​ഴി ചൊ​ല്ലി

ലക്നൌ: അമ്മയേയും മുത്തശിയേയും കാണാന്‍ അമ്മയുടെ വീട്ടില്‍ പോയ യുവതിയെ മടങ്ങിയെത്താന്‍ വൈകിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊ‍ഴി ചെല്ലി. അര മണിക്കൂറിനുള്ളില്‍  വീട്ടില്‍ പോയി മടങ്ങിയെത്തണമെന്നായിരുന്നു ഭര്‍ത്താവിന്‍റെ നിബന്ധന. പക്ഷേ യുവതി മടങ്ങിയെത്തിയപ്പോള്‍ പത്ത് മിനിറ്റ് വൈകി. ഇതോടെ സഹോദരന്‍റെ ഫോണില്‍ വിളിച്ച്‌ തന്നെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് യുവതി പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 27ന് ഓര്‍ഡിനന്‍സ് ഇറക്കിയതിന്‍റെ പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഇത്തില്‍ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും […]

ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം മു​റു​കു​ന്നു; ഹ​നു​മാ​ന്‍ ജാ​ട്ട് സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി

ല​ക്നൌ: ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം വീ​ണ്ടും മു​റു​കു​ന്നു. ഹ​നു​മാ​ന്‍ ജാ​ട്ട് സമുദായക്കാരനാണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി ചൗ​ധ​രി ല​ക്ഷ്മി നാ​രാ​യ​ണ്‍. ഹ​നു​മാ​ന്‍ ത​ന്‍റെ സ​മു​ദാ​യ​ക്കാ​ര​നാ​ണ്. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും എ​ടു​ത്തു​ചാ​ടു​ന്ന ജാ​ട്ടു​ക​ളെ പോ​ലെ​യാ​ണ് ഹ​നു​മാ​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹ​നു​മാ​ന്‍ മു​സ്ലീം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​മ​യ​നി​ര്‍​മാ​ണ കൗ​ണ്‍​സി​ല്‍ അം​ഗ​വും (എം​എ​ല്‍​സി) ബിജെ​പി നേ​താ​വു​മാ​യ ബു​കാ​ല്‍ ന​വാ​ബ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൗ​ധ​രി​യു​ടെ പ്ര​സ്താ​വ​ന. മു​സ്ലീം പേ​രു​ക​ളോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. അ​തി​നാ​ല്‍ ഹ​നു​മാ​ന്‍ മു​സ്ലീം ആ​ണെ​ന്നാ​ണ് ബുകാല്‍ ന​വാ​ബി​ന്‍റെ വാ​ദം. ഹ​നു​മാ​ന്‍ മു​സ്ലീ​മാ​ണെ​ന്ന് താ​ന്‍ […]

ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

ലഖ്‌നൗ: ബുലന്ദ്ഷഹറിലെ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ പ്രതിയല്ലെന്ന് വിശദീകരിക്കുന്ന രീതിയില്‍ ഇയാള്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുവിന്‍റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം […]

ഫൈസാബാദ് ജില്ലയുടെ പേര് ഇനി അയോധ്യ; ശ്രീരാമന്‍റെ പേരില്‍ വിമാനത്താവളവും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനിമുതല്‍ അയോധ്യ എന്ന പേരിലറിയപ്പെടും. അയോധ്യ നഗരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  പ്രഖ്യാപനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്. ഫൈസാബാദ് ജില്ല അയോധ്യയാണെങ്കില്‍ അവിടെ നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര് നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്‍റെ പേരും നല്‍കാനാണ് തീരുമാനം. ഫൈസാബാദിന്‍റെ പേര് മാറ്റണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് അടക്കമുളള സംഘടനകള്‍ ഉന്നയിച്ചിരുന്നു. നേരത്തേ മുഗള്‍ സരായ് റെയില്‍വേ ജംഗ്ഷന്‍റെ […]

അലഹബാദിന്‍റെ പേര്‌ മാറ്റി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: കാവിവല്‍ക്കരണത്തിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌ിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രയാഗ‌്‌രാജ‌് എന്നാണ്‌ പേരുമാറ്റി ഉത്തരവായത്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ടുതന്നെ ചരിത്രപ്രശസ്‌തമായ പ്രദേശമാണ്‌ അലഹബാദ്‌. പേരുമാറ്റം ഇന്നുമുതല്‍ നിലവില്‍ വന്നതായി മന്ത്രിസഭ അംഗീകരിച്ചു അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന കുംഭമേളയുടെ ഭാഗമായി അലഹബാദിന്‍റെ പേര‌് പ്രയാഗ‌്‌രാജ‌് എന്നു മാറ്റുമെന്ന്‌ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം പേരുമാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഗവര്‍ണര്‍ രാംനായിക്കും പേരു മാറ്റത്തിന്‌ അനുമതി നല്‍കിയിരുന്നു. വന്ദേമാതരം പാടുന്നതിന‌് […]