രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന. ‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, […]

ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദലിത് ബാലനെ അടിച്ചുകൊന്നു

ലക്‌നൗ: ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ബാലനെ മര്‍ദ്ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ നദ്രോയിലായിരുന്നു സംഭവം. 12 വയസുകാരനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ബലൂണ്‍ കൊണ്ട് അലങ്കരിച്ചതായിരുന്നു ക്ഷേത്രം. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മര്‍ദ്ദന വിവരം പുറത്തറിയിച്ചത്. ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്നും കൗമാരക്കാരായ അഞ്ചു പേര്‍ ഇറങ്ങിവന്ന് ബാലനെ മര്‍ദ്ദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി ബാല അമ്മയെ വിവരം അറിയിച്ചു. ഇവര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ […]

ഭാര്യയെ ചികിത്സിക്കാന്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചു; ചെലവുകള്‍ ഏറ്റെടുത്ത് പൊലീസ്

ലക്‌നൗ:ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി നാലുയസ്സുള്ള മകളെ വില്‍പ്പനയ്ക്ക് വച്ച പിതാവിനെ പൊലീസ് അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്‍റെ ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെയാണ് അരവിന്ദ് ബന്‍ജാര എന്നയാള്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചത്. രക്തം സംഘടിപ്പിക്കാനും മരുന്നുകള്‍ വാങ്ങാനും പണമില്ലാതെ വന്നതോടെയാണ് ഇയാള്‍ 25,000രൂപയ്ക്ക് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ തടഞ്ഞു. ബന്‍ജാരയുടെ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ തങ്ങള്‍ ഏറ്റെടുക്കുന്നതായും പൊലീസ് വ്യക്തമാക്കി. […]

മുട്ടക്കറി പാകം ചെയ്ത് നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു

ലക്‌നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്‍റെ പേരില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവനീത്(30) എന്ന യുവാവാണ് തന്‍റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മങ്കേഷ് കറിവെച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കം നടക്കുകയും തുടര്‍ന്ന് പുറത്തേക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ […]

ജീന്‍സ് ധരിക്കാന്‍ സമ്മതിച്ചില്ല; പിതാവിനെ അമ്മയും മക്കളും കൊലപ്പെടുത്തി

ലക്നൗ: ജീന്‍സ് ധരിക്കുന്നത് വിലക്കിയതി പേരില്‍ സബ് ഇന്‍സ്പെക്ടറായ പിതാവിനെ അമ്മയും മക്കളും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. യുപിയിലെ സദാര്‍ ബസാര്‍ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ മെഹര്‍ബാന്‍ അലിയാണ് കൊല്ലപ്പെട്ടത്. മക്കള്‍ ജീന്‍സ് ധരിക്കുന്നത് കര്‍ശനമായി വിലക്കിയ പിതാവിനോടുള്ള മക്കളുടേയും ഭാര്യയുടേയും വിരോധമാണ് കൊലക്ക് പ്രേരിപ്പച്ചത്. സംഭവത്തില്‍ കൊല്ലപ്പെട്ട മെഹര്‍ബാന്‍റെ ഭാര്യ സയ്യിദാ ബീഗം(52), മക്കളായ സീന(26), സീനാത്(22)ഇറാം(19)ആലിയ(18) എന്നിവരെ കസ്റ്റഡിയിലെടുത്തു. മെഹര്‍ബാന്‍ അലിയുടെ മൃതദേഹം കണ്ടെടുത്തതില്‍ നിന്ന് സംശയം ഉയര്‍ന്ന പോലീസ് […]

അയല്‍വാസികളില്‍ നിന്ന് പെണ്‍മക്കളെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ മോദിക്ക് ഒരച്ഛന്‍റെ കത്ത്

ലക്‌നൗ: അയല്‍ക്കാരായ ഒരു സംഘം യുവാക്കളുടെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ഒരു അച്ഛന്‍റെ കത്ത്. നാല് പെണ്‍മക്കളാണ് തനിക്കെന്നും, 12,14,16,17 വയസുള്ള അവരെ യുവാക്കള്‍ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പിതാവ് പറയുന്നു. വീട്ടില്‍ കഴിയുക പോലും ദുഷ്‌കരമായിരിക്കുകയാണ്. പെണ്‍മക്കളുടെ ജീവന് എന്തു സംഭവിക്കുമെന്ന ഭയം തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കത്തിലുണ്ട്. യു.പിയിലെ മവാന സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് കത്തയച്ചത്. ശനിയാഴ്ച ഇവരുടെ […]

പാസ്പോര്‍ട്ട് വിവാദത്തില്‍ വഴിത്തിരിവ്; ദമ്പതികള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റെന്ന് പോലീസ്‍

ലക്നൗ: മിശ്രവിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ പുതിയ വഴിത്തിരിവ്. പാസ്പോർട്ട് അപേക്ഷയിൽ ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ലക്നൗ പോലീസ് വകുപ്പിലെ ഇന്‍റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ജൂൺ 20 നാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ തങ്ങൾക്കുണ്ടായ ദുരനുഭവം ദമ്പതികളായ അനസ് സിദ്ദിഖിയും തൻവിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് ദമ്പതികൾക്ക് പാസ്പോർട്ട് […]

പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ വ​നി​താ എ​സ്‌ഐ ആ​വ​ശ്യ​പ്പെ​ട്ട കൈ​ക്കൂ​ലി പി​സ!

ല​ക്നോ: പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ആ​ളോ​ട് വ​നി​താ എ​സ്‌ഐ ആ​വ​ശ്യ​പ്പെ​ട്ട​ത് പി​സ..! ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലാ​ണു സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​സ്ഥ​നോ​ടാ​ണ് പോ​ലീ​സു​കാ​രി പി​സ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ന്‍റെ ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച്‌ പ​ണം ന​ല്‍​കാ​യെ മു​ങ്ങി​യ ആ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കാ​നാ​ണ് രോ​ഹി​ത് ബെ​റി ഹ​സ്ര​ത്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ​രാ​തി സ്വീ​ക​രി​ച്ച്‌ എ​ഫ്‌ഐ​ആ​ര്‍ ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ, എ​ഫ്‌ഐ​ആ​റി​ന്‍റെ പ​ക​ര്‍​പ്പ് എ​ടു​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ല്‍ പി​സ സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ഫ്‌ഐ​ആ​റി​ന്‍റെ പ​ക​ര്‍​പ്പ് ല​ഭി​ക്കാ​ന്‍ അ​വ​ര്‍ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഞ​ങ്ങ​ള്‍ അ​തു ന​ല്‍​കി. എ​ന്നാ​ല്‍ […]

ഉന്നാവ ബലാത്സംഗക്കേസ്: ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗക്കേസിലും പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, എംഎല്‍എയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. […]

യോഗിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു

ലക്‌നൗ: തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇന്നലെ രാത്രി  ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായ ഇയാളെ അശുപ്രതിയില്‍ എത്തിച്ചെങ്കിലും  രാവിലെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെയാണ് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുല്‍ദീപ് ബലാത്സംഗം ചെയ്തതായി യുവതിയും ബന്ധുക്കളും ആരോപിച്ചിട്ടും പൊലീസ് ഇതുവരെ […]