ഭാര്യയെ ചികിത്സിക്കാന്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചു; ചെലവുകള്‍ ഏറ്റെടുത്ത് പൊലീസ്

ലക്‌നൗ:ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി നാലുയസ്സുള്ള മകളെ വില്‍പ്പനയ്ക്ക് വച്ച പിതാവിനെ പൊലീസ് അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്‍റെ ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെയാണ് അരവിന്ദ് ബന്‍ജാര എന്നയാള്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചത്.

രക്തം സംഘടിപ്പിക്കാനും മരുന്നുകള്‍ വാങ്ങാനും പണമില്ലാതെ വന്നതോടെയാണ് ഇയാള്‍ 25,000രൂപയ്ക്ക് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ തടഞ്ഞു. ബന്‍ജാരയുടെ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ തങ്ങള്‍ ഏറ്റെടുക്കുന്നതായും പൊലീസ് വ്യക്തമാക്കി.

നാല് വയസ്സുകാരിയെ കൂടാതെ ഇവര്‍ക്ക് ഒരുവയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്. അടിയന്തരമായി രക്തം എത്തിച്ചില്ലെങ്കില്‍ തന്റെ ഭാര്യ മരിച്ചുപോകുമെന്ന് ആശുപത്രി ജീവനക്കാര്‍ തന്നോട് പറഞ്ഞെന്നും വഴിയില്ലാതെ വന്നപ്പോഴാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി ഒരാള്‍ സ്വന്തം മകളെ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് തങ്ങളെ ഞെട്ടിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അമോദ് കുമാര്‍ സിങ് പറഞ്ഞു. തങ്ങള്‍ ഇവരെ കണ്ടെത്തുമ്ബോള്‍ സ്ത്രീ വളെരെ ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇവരുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഴുവന്‍ ചികിത്സാ ചെലവും പൊലീസ് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Related posts

Leave a Reply

*