രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂ​ഡ​ല്‍​ഹി:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഒ​രു ഡോ​ള​റി​ന് 71 രൂ​പ​യെ​ന്ന നി​ര​ക്കി​ലേ​ക്ക് രൂപ കൂ​പ്പു​കു​ത്തി. യു​എ​സ് ഡോ​ള​റു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് പി​ടി​വി​ട്ടു താ​ഴോ​ട്ടു​പോ​കുന്നത് . പി​ന്നീ​ട് നി​ല അ​ല്‍​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും എ​ണ്ണ​ക​മ്ബ​നി​ക​ളും വ​ന്‍​തോ​തി​ല്‍ ഡോ​ള​ര്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രൂ​പ ത​ക​രു​ന്ന​ത് മൂ​ലം സ്വ​ര്‍​ണ​വി​ല​യും കൂ​ടു​ക​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ദി​വ​സ​വും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വീ​ണ്ടും വി​ല​ക്ക​യ​റ്റം കൂ​ട്ടു​മെ​ന്ന് ഉ​റ​പ്പ്. ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6ശതമാനത്തെ അപേക്ഷിച്ച്‌ ഈവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

prp

Related posts

Leave a Reply

*