കടിച്ച പാമ്പിനെ തിരിച്ചുകടിച്ച യുവാവിന്‍റെ ബോധം പോയി!

ലഖ്നൗ: വെറുതെ ഇരിക്കുന്ന തന്നെ വന്ന് കടിച്ച പാമ്പിനോട് യുവാവ് ചെയ്ത പ്രതികാരം കണ്ടോ! തന്നെ കടിച്ച പാമ്പിനെ തിരിച്ച്‌ കടിച്ചാണ് യുവാവ് പ്രതികാരം ചെയ്തത്. സോനെലാല്‍ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തലകടിച്ചെടുത്ത് ച്യൂയിംഗം പോലെ ചവച്ചരച്ച്‌ ദേഷ്യം തീര്‍ത്തത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. പാമ്പിനെ വായിൽ നിന്ന് തുപ്പിക്കളഞ്ഞതിന് പിന്നാലെ സോനെലാലിന്‍റെ ബോധം പോയി. അയല്‍ക്കാരാണ്  തല വേര്‍പെട്ട നിലയില്‍ പാമ്പിനെയും സമീപത്ത്  ഇയാളെയും കണ്ടെത്തിയത്. ഉടന്‍  ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ […]

ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച് ഭാര്യ; VIDEO

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച്‌ ഭാര്യ. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം നടന്നത്. ഗേറ്റിനടുത്ത്  അയല്‍ക്കാരനുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തിനെ നേരെ ഒരു കൂട്ടം ആളുകള്‍ എത്തി യാതൊരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ച്‌ വിട്ടു. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ഭാര്യ കണ്ടത് തന്‍റെ ഭര്‍ത്താവിനെ ചിലര്‍ ചേര്‍ന്ന് ചവിട്ടുകയും ഇടിക്കുകയും അടിക്കുകയും ചെയ്യുന്നതാണ്. ഉടന്‍ തന്നെ അവര്‍ വീടിനുള്ളിലേക്ക് പോയി തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ […]

വിദ്യാര്‍ത്ഥികളുടെ ബാഗില്‍ പോണ്‍മാസികയും സിഗററ്റും; അതിശയത്തോടെ സ്കൂള്‍ അധികൃതര്‍

ലക്നൗ: വിദ്യാര്‍ത്ഥികളുടെ ബാഗിനുള്ളില്‍ സാധാരണയായി കാണുന്നത് പഠിയ്ക്കാനുള്ള പുസ്തകങ്ങളും അനുബന്ധ പഠനോപകരണങ്ങളുമാണ്. എന്നാല്‍ ലക്നൗവ്വിലെ സ്കൂളുകളില്‍  ആണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് പോണ്‍ മാഗസിന്‍, സിഗററ്റ്, ലൈറ്റര്‍, ബ്ളേഡ്, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍. പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് ബ്ളേഡും കത്രികയും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും നെയില്‍പോളിഷും. ചിലരുടെ ബാഗില്‍ നിന്നും ലാപ്ടോപ്പുകളും ഐ പോഡുകളും മൊബൈ ഫോണുകളും കണ്ടെത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുത്തേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കണ്ടെത്തിയ ബ്രൈറ്റ് സ്കൂള്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് […]

വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പൊലീസ്; യുവാക്കള്‍ നടുറോഡില്‍ ചോരവാര്‍ന്നു മരിച്ചു

ലക്നൗ: പോലീസ് വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്താന്‍ വിസമ്മതിച്ചു. അപകടത്തില്‍ പരുക്കേറ്റുകിടന്ന കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു.  അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.രാത്രി പട്രോളിങ്ങ് നടത്താന്‍ ഇറങ്ങിയ പൊലീസുകാരാണ് കാറില്‍ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാതിരുന്നത്. ഇവരുടെ ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന […]

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടി കുത്തിപ്പരുക്കേല്‍പ്പിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ ബ്രൈറ്റ് ലാന്‍ഡ് കോളെജില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആഞ്ചാം ക്ലാസുകാരി കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഹൃദിക് ശര്‍മ്മ എന്ന ഒന്നാം ക്ലാസുകാരനാണ് പരുക്കേറ്റത്. പുരികത്തിനും വയറിനും പരുക്കേറ്റ കുട്ടിയെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ ശുചിമുറിക്കുള്ളില്‍ വെച്ചാണ് സംഭവം. ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ശൗചാലയത്തില്‍ കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയതായാണ് ഹൃദിക് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രാവിലെ 10.10 ന് സ്കൂളിലെ അധ്യാപകരും കുട്ടികളും അസംബ്ലിളിയില്‍ പങ്കെടുക്കാനായി […]

പുതുവര്‍ഷ രാവില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 200 പേര്‍ പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാവില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 200 പേര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയ 200 പേരെ പോലീസ് പിടികൂടിയത്. ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ 50 പേരും തലസ്ഥാന നഗരമായ ലക്നൗവില്‍ നിന്നുള്ളവരാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ് അറിയിച്ചു.  

പുരാണ സീരിയല്‍ അനുകരിക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു

ലക്നൗ: സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച്‌ കളിക്കുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ചിത്തരഞ്ജന്‍ അലിയാസ് രാജന്‍ ആണ് ദാരുണമായി മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഹാകാളി സീരിയയിലെ ദേവിയെ അനുകരിച്ച്‌ കഴുത്തില്‍ ഷാള്‍ കുടുക്കിയപ്പോള്‍ മുറുകി അപകടമുണ്ടാവുകയായിരുന്നു. ഒമ്പത് വയസുകാരിയായ സഹോദരിയും കളിക്കാനായി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ മറ്റു കുട്ടികളുടെ ആവശ്യപ്രകാരം മഹാകാളിയെ അനുകരിച്ചത് അപകടത്തിനിടയാക്കിയെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ സീരിയലുകള്‍ അനുകരിച്ച്  […]

യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

ലക്നോ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ലക്നോവിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. 20 ലേറെ രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു.  മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആര്‍ക്കും പൊള്ളലേറ്റതായി വിവരമില്ല. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. […]

കാണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ലക്നൗ: കാണ്‍പൂരിലെ ബില്‍ഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. നവീന്‍ ഗുപ്ത (35)  എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെക്കുകയായിരുന്നു. കൊലയാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സഹോദരന്‍റെ വസ്ത്ര വ്യാപാരത്തിന് പിന്നില്‍ നിന്ന് ആരോ വിളിച്ചതനുസരിച്ച്‌ പോയ ഗുപ്തക്ക് വെടിയേല്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ സഹോദരനും മറ്റും നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗുപ്തയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു ശേഷം അഞ്ചാമത്തെ    […]

ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന് കഴുതകളെ ജയിലിലടച്ച് പോലീസ്

ലക്​നോ: മൃഗങ്ങള്‍ ചെടികള്‍ തിന്നു നശിപ്പിച്ചാല്‍ എന്തു ചെയ്യും. ഉടമയെ ചീത്ത വിളിക്കുകയല്ലാതെ. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ജാലുന്‍ ജില്ലയി​ലെ ഉറൈ ജയിലധികൃതര്‍ ചെടിതിന്നവരെ അഴിക്കുള്ളിലാക്കിയാണ്​ ശിക്ഷിച്ചത്​. കോടതി വളപ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന്​ എട്ടു കഴുതകളാണ്​ നാലു ദിവസം ജയിലില്‍ കഴിഞ്ഞത്​. നവംബര്‍ 24നായിരുന്നു കമലേഷ് എന്നയാളുടെ കഴുതകളെ പോലീസ് പിടിച്ചെടുത്തത്. ജയിലിനുള്ളില്‍ നടാനായി വളര്‍ത്തിയിരുന്ന ചെടികളായിരുന്നു കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതിനു ശേഷം കഴുതകളുടെ ഉടമസ്ഥന് താക്കീത് നല്‍കിയിരുന്നെങ്കിലും കഴുതകളെ വീണ്ടും അഴിച്ച്‌ […]