ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച് ഭാര്യ; VIDEO

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച്‌ ഭാര്യ. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം നടന്നത്.

ഗേറ്റിനടുത്ത്  അയല്‍ക്കാരനുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തിനെ നേരെ ഒരു കൂട്ടം ആളുകള്‍ എത്തി യാതൊരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ച്‌ വിട്ടു. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ഭാര്യ കണ്ടത് തന്‍റെ ഭര്‍ത്താവിനെ ചിലര്‍ ചേര്‍ന്ന് ചവിട്ടുകയും ഇടിക്കുകയും അടിക്കുകയും ചെയ്യുന്നതാണ്.

ഉടന്‍ തന്നെ അവര്‍ വീടിനുള്ളിലേക്ക് പോയി തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇതോടെ ഈ യുവതി ഇപ്പോള്‍ ‘റിവോള്‍വര്‍ റാണി’യെന്നാണ് സോഷ്യല്‍ മീഡിയയില്‍  അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

Related posts

Leave a Reply

*