പൂക്കള്‍ക്ക് പകരം വധൂവരന്മാരുടെ മേല്‍ ചൊരിഞ്ഞത് ലക്ഷക്കണക്കിന് രൂപ; ആര്‍ഭാട വിവാഹത്തിന്‍റെ വീഡിയോ വൈറല്‍

തെലങ്കാന: ഹൈദരാബാദില്‍ നടന്ന ഒരു ആർഭാട വിവാഹത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.വധൂ വരന്മാര്‍ക്ക് മേല്‍ ലക്ഷക്കണക്കിന് രൂപ വര്‍ഷിച്ചു കൊണ്ടാണ് ഈ വിവാഹം മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചത്. മാര്‍ച്ച്‌ പതിനേഴിനാണ് ഈ വിവാഹം നടന്നത്. സുശാന്ത് കൊത്ത, മേഘ്‌ന ഗൌഡ എന്നിവരുടെ വിവാഹത്തിനു ബന്ധുക്കള്‍ എത്തിയത് ബാസ്‌ക്കറ്റ് നിറയെ കറന്‍സി നോട്ടുകളുമായി ആയിരുന്നു. വിവാഹ വേദിയില്‍ വച്ച്‌ ഇത് അവര്‍ വധുവിന്‍റെയും വരന്‍റെയും മേല്‍ വര്‍ഷിക്കുകയും ചെയ്തു. സ്വകാര്യ ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി […]

പ്രണയത്തിന്‍റെ സൂത്രവാക്യം പഠിപ്പിച്ചു; കണക്ക് അധ്യാപകന് സസ്‌പെന്‍ഷന്‍- video

ചണ്ഡീഗഡ്: വനിതാ കോളേജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയത്തിന്‍റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് അധ്യാപകന്‍ കുടുങ്ങി. അധ്യാപകന്‍റെ ക്ലാസ് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയത് പ്രിന്‍സിപ്പലിന്‍റെ മുന്നിലെത്തിയതോടെ അധ്യാപകന്‍ സസ്‌പെന്‍ഷനിലായി. ഹരിയാന കര്‍ണാലിലെ വനിതാ കോളേജിലാണ് സംഭവം നടന്നത്. കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് ക്ലാസെടുക്കുന്നന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്. അടുപ്പം+ ആകര്‍ഷണം= സൗഹൃദം (Closeness + attraction=Friendship), അടുപ്പം+ ആകര്‍ഷണം= പ്രണയം (Closeness+Attraction=Romantic […]

മകനൊപ്പം പുരസ്കാര വേദിയില്‍ ചുവടുവച്ച് ജയം രവി- video

മകന്‍റെ പുരസ്കാര ദാന ചടങ്ങില്‍ കിടിലന്‍ ഡാന്‍സുമായി ആരാധകരെ ത്രസിപ്പിച്ച് ജയം രവി.  സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാറുള്ള താരത്തിന് രണ്ടു മക്കളാണുള്ളത്. ഒൻപതു വയസ്സുള്ള ആരവും നാലു വയസ്സുകാരൻ അയനും. കഴിഞ്ഞ വർഷം ജയം രവിയുടെ മകൻ ആരവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മാത്രമല്ല, ആദ്യ പടത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സമ്മാനവും നേടിയെടുത്തു. ജയം രവിയാണ് മകന് പുരസ്‌കാരം നൽകിയത്. മകന് പുരസ്കാരം നൽകാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജയം […]

ഇമ്മാതിരി ചോദ്യ പേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം; വൈറലായി വിദ്യാർഥിയുടെ ടിക്ടോക് വീഡിയോ

കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളെ വലച്ച് കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പര്‍. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറാണ് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യചിഹ്നമായത്. പല വിദ്യാർത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്‍റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർഥിയെടുത്ത ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ്. ”ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻ പേപ്പറിട്ടതാണവൻ. ആ ചോദ്യപ്പേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും” – രോഷത്തോടെ വിദ്യാർത്ഥി പറയുന്നു. […]

‘മൊതലെട്ക്കണയാണാ സജീ..’ കുമ്പളങ്ങിയിലെ ഹിറ്റ് സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍- video

കുമ്പളങ്ങി നൈറ്റ്സിലെ സജിയുടേയും ബോബിയുടേയും ഹിറ്റ് സീന്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. ചേട്ടാന്ന് വിളി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.  ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന ‘ബീറ്റില്‍സി’ന്‍റെ ‘അബ്ബേ റോഡ്’ എന്ന ആല്‍ബം കവറിന്‍റെ മാതൃകയിലാണ് കുമ്പളങ്ങി നൈറ്റ്സിന്‍റെ […]

ഒരു അഡാറ് ലൗവിലെ കലാഭവന്‍ മണി ട്രിബ്യൂട്ട് സോംഗ് ശ്രദ്ധേയമാകുന്നു- video

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “മണിച്ചേട്ടന്‍ സോങ്” എന്ന ടൈറ്റിലില്‍ ആണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്. കലാഭവന്‍മണിയുടെ നാടന്‍ പാട്ടുകള്‍ ഒരുമിച്ച്‌ ചേര്‍ത്ത ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് തീയറ്ററില്‍ നിന്ന് ലഭിക്കുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ […]

‘ഇതുകൊണ്ടാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത്’; ‘കുട്ടിച്ചന്‍’ വൈറലാകുന്നു- video

പ്രായം തളര്‍ത്തിയ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ‘കുട്ടിച്ചന്‍’. നടന്‍ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കുട്ടിച്ചന്‍ പ്രേക്ഷക ശ്രദ്ധനേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു നാണയത്തിന്‍റെ ഇരു വശങ്ങള്‍ പോലെ പ്രണത്തിന്‍റെയും സൗഹൃദത്തിന്‍റെയും വ്യത്യസ്തമായ മുഖങ്ങളാണ് കുട്ടിച്ചനിലൂടെ തുറന്ന് കാട്ടുന്നത്. രോഗാവസ്ഥയില്‍ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്ന ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. കുട്ടിച്ചനെ ഒരു രംഗത്തില്‍ പോലും ഹ്രസ്വചിത്രത്തില്‍ കാണിക്കുന്നില്ല. എങ്കിലും ആദ്യം മുതല്‍ അവസാനവരെ ഇദ്ദേഹത്തിന്‍റെ […]

അരുണ്‍ഗോപിയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി ദിലീപും പ്രണവും; വീഡിയോ വൈറല്‍

കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറല്‍. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്മാരായ ദിലീപ്, പ്രണവ് മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുളകുപാടം ഫിലിംസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് അരുണ്‍ ഗോപിയുടെ പുതിയ പ്രോജക്ട്.

പ്രണയദിനത്തില്‍ ഒരു അഡാര്‍ പ്രൊപോസല്‍; താടി പോയ പ്രണയകഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: പ്രണയദിനത്തില്‍ ഒരു തകര്‍പ്പന്‍ പ്രൊപ്പോസലിന്‍റെ കഥ വൈറല്‍. ഒരു അഡാര്‍ പ്രൊപ്പോസല്‍, താടി പോയ പ്രണയകഥ എന്ന ഹ്രസ്വചിത്രം സോഷ്യല്‍മീഡിയയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. പ്രണയം തുറന്നുപറയാന്‍ പോകുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

അതിശയിച്ച് മോഹന്‍ലാല്‍; ഗൗരവം വിടാതെ കുട്ടി ആരാധകന്‍- video

കൊച്ചി: ‘എന്തോ ഇഷ്ടമാണ് ആളുകള്‍ക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഈ നടന്‍റെ പേരിനൊപ്പം ചേര്‍ത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന്‍ ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്‍റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം നടന്നത്. വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്‍റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവന്‍ സെല്‍ഫിയുമായി […]