നഗരവികസനത്തിനുള്ള ഫണ്ട് മൂന്നിരട്ടിയാക്കി; ഈ നാല് ലക്ഷം കോടി രൂപ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും ലഭ്യമാക്കാന്‍: മോദി

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴുക്കുവെള്ളം ശുദ്ധീകരണം വര്‍ധിക്കുന്നതോടെ രാജ്യത്തെ നദികളും ശുദ്ധമാകുമെന്നും മോദി പറഞ്ഞു. സ്വച്ച്‌ ഭാരത് മിഷന്‍-അര്‍ബന്‍ 2.0 ഉം അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാസ്‌ഫോര്‍മേഷന്‍) 2.0 ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരങ്ങളിലെ 100 ശതമാനം കുടുംബങ്ങള്‍ക്കും വാട്ടര്‍ കണക്ഷനും അഴുക്കുചാല്‍ കണക്ഷനും നല്‍കും. അഴുക്ക് ശുദ്ധീകരണവും ശുദ്ധജലത്തിനും വേണ്ടിയുള്ള നിക്ഷേപം കൂട്ടുന്നകാര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏഴ് വര്‍ഷം മുന്‍പ് 2014ല്‍ ഇതിനെല്ലാം വെറും 1.25 ലക്ഷം കോടിയാണ് നീക്കിവെച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 4 ലക്ഷം കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നു. കൂടുതലായി നിക്ഷേപിച്ച ഈ തുക പുതിയ അഴുക്കുജല ശുദ്ധീകരണ പ്ലാന്‍റുകള്‍ക്കും മാലിന്യം കൈകാര്യം ചെയ്യുന്നതിനും ശുദ്ധജലത്തിനും വേണ്ടി വിനിയോഗിക്കും.- മോദി പറഞ്ഞു.

നഗരങ്ങളില്‍ വികസനം കൊണ്ടുവരുന്നതിന് ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. പഴയ വാഹനങ്ങള്‍ ഇടിച്ചുതകര്‍ക്കുന്ന നയം സര്‍ക്കാരിന്‍റെ മാലിന്യനിര്‍മ്മാര്‍ജ്ജനം കൈകാര്യം ചെയ്യാനുള്ള പ്രചാരണത്തിന്‍റെ ഭാഗമായിരിക്കും. ഇത് തീര്‍ച്ചയായും നഗരത്തിലെ മലിനീകരണം തടയുന്നതില്‍ നല്ല പങ്ക് വഹിക്കും. റോഡ് നിര്‍മ്മാണത്തിന് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.- നരേന്ദ്രമോദി പറഞ്ഞു.

prp

Related posts

Leave a Reply

*