മണ്ണ് കടത്തിയ ടിപ്പര്‍ ലോറി കത്തിക്കാന്‍ ഉടമയുടെ ശ്രമം

ശാസ്താംകോട്ട :മണ്ണ് കടത്തിയ ലോറി പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, ടിപ്പര്‍ ലോറി കത്തിക്കാന്‍ ഉടമയുടെ ശ്രമം. ഇന്നലെ രാവിലെ 11നു പള്ളിശേരിക്കലിലാണ് സംഭവം. മണ്ണ് കടത്തിയ ലോറി പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വിവരം അറിഞ്ഞ് ലോറി ഉടമ മൈനാഗപ്പള്ളി ഐസിഎസ് സ്വദേശി അബ്ദുല്‍ ലത്തീഫ് ബൈക്കില്‍ എത്തി ലോറി തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ലോറി നിര്‍ത്തിയപ്പോള്‍ ഡീസല്‍ ടാങ്ക് തുറന്നു ലൈറ്റര്‍ കത്തിച്ചിട്ട ശേഷം ഓടി രക്ഷപ്പെട്ടു. തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഡ്രൈവറും ഒരു പൊലീസ് ഉദ്യോഗസ്ഥനും ലോറിയില്‍ ഉണ്ടായിരുന്നു. പിറകെ ജീപ്പില്‍ മറ്റ് പൊലീസുകാരും ഉണ്ടായിരുന്നു. ലോറി പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. ലത്തീഫിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

prp

Leave a Reply

*